വിദ്യാർത്ഥികൾക്ക് നേരെ ലോറി പാഞ്ഞുകയറി അപകടം; ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, മൂന്ന് പേര്‍ക്ക് പരിക്ക്

ടെഹ്റാന്/വാഷിങ്ടണ്‍: ഇറാനില്‍ വിമാനത്താവളത്തിനും ആശുപത്രിക്കും നേരേ യു.എസ്. ആക്രമണം. ആശുപത്രിയില്‍നിന്ന് 120 കുട്ടികള്‍ ഉള്‍പ്പെടെ ഇരുനൂറിലേറെ രോഗികളെ ഒഴിപ്പിച്ചതായി ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യു.എസിന്റെ സുരക്ഷാപിന്തുണയെ ആശ്രയിക്കുന്നത് ദീര്ഘകാലസംരക്ഷണത്തിനു മതിയാവില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്റെ താക്കീത്. യു.എസ്. ആക്രമണം തുടര്‍ന്നാല്‍ ചെങ്കടല്‍ കവാടം അടയ്ക്കാന്‍ ഹൂതി സായുധവിഭാഗത്തോട് ഇറാന് നിര്‍ദേശിച്ചു. ഇറാനിലെ അഹ്വാസിലുള്ള ഷാഹിദ് ബാഘെയ് ആശുപത്രിയിലെ കുട്ടികളുടെ അര്ബുദവിഭാഗത്തിനുനേരേയാണ് ആക്രമണമുണ്ടായത്. ആകെ 211 രോഗികളെ ഒഴിപ്പിച്ചു. ജോര്‍ദാനിലെ അസ്റഖിലുള്ള യു.എസ്. വ്യോമതാവളത്തില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയാണ് ഇറാന് സൈന്യം തിരിച്ചടിച്ചത്. ബഹ്റൈനിലെ ഷെയ്ഖ് ഇസാ യു.എസ്. വ്യോമതാവളത്തിനുനേരേയും ഇറാന് ആക്രമണം നടത്തി. ഇവിടുത്തെ റഡാര്‍ നിരീക്ഷണസംവിധാനവും ഇന്ധന പമ്പിങ് സ്റ്റേഷനും തകര്‍ത്തതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐ.ആര്.ജി.സി) വ്യക്തമാക്കി.
ആശുപത്രിയിലെ ശിശുരോഗവിഭാഗത്തിനുനേരേ യു.എസ്. നടത്തിയ ആക്രമണം ഭീരുത്വമാണെന്ന് ഇറാന് സൈന്യം ആരോപിച്ചു. കീമോതെറാപ്പി ചികിത്സയിലുള്ള 211 രോഗികളെ ഒഴിപ്പിച്ചതായി ഇറാന് വിദേശകാര്യവക്താവ് ഇസ്മയില്‍ ബാഘെയ് ‘എക്സി’ല്‍ കുറിച്ചു.
ഇറാനില്‍ തലസ്ഥാനമായ ടെഹ്റാന്, സെംനാന്‍, ഗ്രേറ്റര്‍ ടൂംബ് ദ്വീപ്, മറ്റ് സൈനികകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ യു.എസ്. ആക്രമണം നടത്തി. തുറമുഖങ്ങളില്‍ നാവിക ഉപരോധമേര്‍പ്പെടുത്തി. ഖാര്‍ഗ് ദ്വീപിനു സമീപം ഉപരോധം മറികടക്കാന്‍ ശ്രമിച്ച എണ്ണ ടാങ്കറിനു കേടുപാട് വരുത്തി. ഹെല്‍ഫയര്‍ മിസൈലുകള്‍ തൊടുത്താണ് കപ്പലിനെ തടഞ്ഞത്. ഇതേത്തുടര്‍ന്ന് കുവൈത്തിലെയും ബഹ്റൈനിലെയും യു.എസ്. സൈനികകേന്ദ്രങ്ങള്ക്കുനേരേ ഇറാന് മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തി. കുവൈത്തില്‍ യു.എസ്. നിയന്ത്രണത്തിലുള്ള അലി അല്‍ സലേം വ്യോമതാവളവും ആക്രമിക്കപ്പെട്ടു. ഇറാന്റെ മിസൈലുകളെയും ഡ്രോണുകളെയും വ്യോമപ്രതിരോധസംവിധാനം തടുത്തതായി കുവൈത്ത് അവകാശപ്പെട്ടു.
ഇറാനിലെ ഗ്രേറ്റര്‍ ടൂംബ് ദ്വീപില്‍ തീരപ്രതിരോധ, ക്രൂയിസ് മിസൈല്‍ കേന്ദ്രങ്ങളിലേക്ക് 90 മിനിട്ട് നീണ്ട ആക്രമണം നടത്തിയെന്നു യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. ഖെഷം ദ്വീപിലും ബന്ദര്‍ അബ്ബാസ്, ചബഹാര്‍ തുറമുഖങ്ങളിലും സ്ഫോടനശബ്ദങ്ങള് കേട്ടതായി ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആന്ഡിമെഷ്ക് നഗരത്തിനു മുകളില്‍ യു.എസിന്റെ എം.ക്യു-9 ഡ്രോണ്‍ തകര്‍ത്തതായും ഐ.ആര്.ജി.സി. അവകാശപ്പെട്ടു.
അതേസമയം, റോമില്‍ നടന്ന ചര്‍ച്ചയേത്തുടര്‍ന്ന്, ദക്ഷിണ ലെബനനില്‍നിന്ന് ഇസ്രയേല്‍ സൈന്യത്തെ ഭാഗികമായി പിന്‍വലിക്കുന്നതു സംബന്ധിച്ച് ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി യു.എസ്. അറിയിച്ചു.
