2.25 ലക്ഷം രൂപ വരെ ഇളവ്; വൻ ഒാഫറുകളുമായി ടാറ്റ മോട്ടോഴ്സ്

കൊച്ചി: ഓണവിപണി ലക്ഷ്യമിട്ട് കാറുകളുടെ വൻനിരയുമായി ടാറ്റ മോട്ടോഴ്സ്. സ്പെഷൽ എഡിഷൻ മോഡലുകൾ അവതരിപ്പിച്ചതിനൊപ്പം വിവിധ വാഹനങ്ങൾക്ക് 2.25 ലക്ഷം രൂപ വരെയുള്ള ആകർഷകമായ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചു. സിയറ ജൂബിലി എഡിഷൻ, നെക്സോൺ കാമോ (CAMO) എഡിഷൻ, പഞ്ച് എച്ച്.ബി.എക്സ് (HBX) പാക്ക് എന്നീ എക്സ്ക്ലൂസീവ് ലിമിറ്റഡ് എഡിഷനുകളാണ് കൊച്ചിയിൽ നടന്ന ചടങ്ങിൽ കമ്പനി പുറത്തിറക്കിയത്.
ഓണം പ്രമാണിച്ച് മുൻഗണനാ ഡെലിവറി, ആകർഷകമായ ഫിനാൻസ് സ്കീമുകൾ, കുറഞ്ഞ ഇ.എം.ഐ, എളുപ്പത്തിലുള്ള പലിശ നിരക്കുകൾ, ദീർഘകാല തിരിച്ചടവ് കാലാവധി എന്നിവയും ടാറ്റ ഉറപ്പുനൽകുന്നുണ്ട്. ഉപഭോക്താക്കൾക്കായി സംസ്ഥാനത്തുടനീളം പ്രത്യേക ഫെസ്റ്റീവ് സ്റ്റോറുകളും സജ്ജീകരിക്കും. ഓഗസ്റ്റ് മാസം മുഴുവൻ ഈ ആനുകൂല്യങ്ങൾ ലഭ്യമാകും.
കേരളം ടാറ്റ മോട്ടോഴ്സിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിപണിയാണെന്ന് ഓഫറുകൾ ഉദ്ഘാടനം ചെയ്തുകൊണ്ട് ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ചീഫ് കൊമേഴ്സ്യൽ ഓഫീസർ വിവേക് ശ്രീവത്സ പറഞ്ഞു. സുരക്ഷിതവും അത്യാധുനികവുമായ വാഹനങ്ങൾ മികച്ച ഓഫറുകളോടെ മലയാളികൾക്ക് മുന്നിലെത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
- ഹാരിയർ.ഇവി (Harrier.ev): സൗജന്യ ഇൻഷുറൻസും ഒരു ലക്ഷം രൂപയുടെ റോയൽറ്റി ആനുകൂല്യവുമടക്കം മൊത്തം ₹2,25,000 വരെ കിഴിവ്.
- കർവ്വ് ഐ.സി.ഇ (Curvv ICE): ₹77,500 വരെ
- നെക്സോൺ ഐ.സി.ഇ (Nexon ICE): ₹72,500 വരെ
- നെക്സോൺ.ഇവി (Nexon.ev): ₹60,000 വരെ
- കർവ്വ്.ഇവി (Curvv.ev): ₹55,000 വരെ
- ആൾട്രോസ് (Altroz): ₹54,500 വരെ
- ഹാരിയർ / സഫാരി: ₹47,000 വരെ
- സിയറ: ₹30,000 വരെ (റോയൽറ്റി ആനുകൂല്യം)
- സിയറ ജൂബിലി എഡിഷൻ: സ്മാർട്ട്+, പ്യുവർ, അഡ്വഞ്ചർ വേരിയന്റുകളിൽ ലിമിറ്റഡ് എഡിഷനായി ലഭ്യമാകും. റൂഫ് റെയിൽ, ഗ്രിൽ, എക്സ്റ്റീരിയർ ക്ലാഡിങ് എന്നിവയിൽ പുതിയ സ്റ്റൈലിങ് മാറ്റങ്ങളുണ്ട്. അഡ്വഞ്ചർ വേരിയന്റിൽ സ്കിഡ് പ്ലേറ്റുകളും ഹുഡ് സ്കൂപ്പുമടങ്ങിയ പ്രത്യേക പാക്കേജുമുണ്ട്.
- നെക്സോൺ കാമോ ലിമിറ്റഡ് എഡിഷൻ: നെക്സോൺ വിപണിയിലെത്തി 10 വർഷവും 11 ലക്ഷം വിൽപ്പനയും തികച്ചതിന്റെ ആഘോഷ ഭാഗമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. സിഗ്നേച്ചർ ബാഡ്ജിങ്, മൂന്നാർ മിസ്റ്റ്, കൂർഗ് ക്ലൗഡ് തുടങ്ങിയ നിറങ്ങൾ, 360 ഡഗ്രി സറൗണ്ട് ക്യാമറ, അഡാസ് (ADAS), ജെ.ബി.എൽ ഓഡിയോ എന്നിവയാണ് പ്രധാന സവിശേഷതകൾ. വില ആരംഭിക്കുന്നത് ₹9.99 ലക്ഷത്തിലാണ്.
- പഞ്ച് എച്ച്.ബി.എക്സ് പാക്ക്: കൂടുതൽ സ്പോർട്ടി ലുക്ക് ആഗ്രഹിക്കുന്നവർക്കായി ₹29,999 രൂപയിലാണ് ഈ പാക്കേജ് ലഭ്യമാക്കിയിരിക്കുന്നത്. ആർമർ ഗാർഡ് സ്കിഡ് പ്ലേറ്റുകൾ, റിയർ സ്പോയിലർ എന്നിവയടങ്ങുന്ന ഈ പാക്കേജിന് രണ്ടു വർഷത്തെ വാറണ്ടിയും ലഭിക്കും. ഡീലർഷിപ്പുകൾ വഴിയാണ് ഇത് ഘടിപ്പിച്ചു നൽകുക.
