മോഡിയുടെ സെൽഫി വീഡിയോ ഫേസ്ബുക്ക് താൽകാലികമായി ബ്ലോക്കുചെയ്തു; മണിക്കൂറുകൾക്ക് ശേഷം ബ്ലോക്ക് മാറ്റി

ന്യൂഡൽഹി: ജെൻ സി വിഭാഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച സെൽഫി വീഡിയോ മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക് ഇന്ത്യയിൽ താത്കാലികമായി ബ്ലോക്കുചെയ്തു. മണിക്കൂറുകൾക്ക് ശേഷം ബ്ലോക്ക് മാറ്റുകയും ചെയ്തു.
ചൊവ്വാഴ്ച പുലർച്ചെ 1:25 ഓടെ, വീഡിയോയിലെ “സി വൈ” ഓപ്ഷൻ പരിശോധിച്ചപ്പോൾ ഒരു നിയമപരമായ ആവശ്യപ്രകാരമാണ് ഉള്ളടക്കം ഇന്ത്യയിൽ തടഞ്ഞിരിക്കുന്നതെന്ന് വ്യക്തമായിരുന്നു. എന്നാൽ ഏത് നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നോ, ഇതിന് പിന്നിൽ ഏതധികാര കേന്ദ്രമാണെന്നോ മെറ്റയുടെ അറിയിപ്പിൽ വ്യക്തമാക്കിയിരുന്നില്ല. അപ്ലോഡ് ചെയ്തതുമുതൽ ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിയ ഈ വീഡിയോ, താത്കാലികമായി ഏർപ്പെടുത്തിയിരുന്ന ബ്ലോക്ക് നീക്കിയതിനെ തുടർന്ന് ഇപ്പോൾ ഫേസ്ബുക്കിൽ വീണ്ടും ലഭ്യമാണ്.
താത്കാലിക നിയന്ത്രണത്തിലേക്ക് നയിച്ച നിയമപരമായ ആവശ്യത്തിന്റെ സ്വഭാവം എന്താണെന്നോ അതിന് പിന്നിലെ അധികാരികൾ ആരെയാണെന്നോ വ്യക്തമാക്കുന്ന വിശദമായ പ്രസ്താവന മെറ്റ ഇതുവരെ പുറത്തിറക്കിയിട്ടില്ല.
