“ഞാനാണെന്ന് അറിഞ്ഞപ്പോൾ വേണ്ടെന്നു വെച്ചു , നടൻ പിന്മാറി” ; സിനിമയിലെ ദുരനുഭവം വെളിപ്പെടുത്തി മഞ്ജു പിള്ള

കൊച്ചി: സിനിമയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് പ്രമുഖ മലയാളി താരം മഞ്ജു പിള്ള. താനാണെന്ന് അറിഞ്ഞപ്പോള്‍ ചില പ്രൊഡക്ഷന്‍ കമ്പനികള്‍ സിനിമയില്‍ നിന്നും ഒഴിവാക്കിയെന്നും, ഒപ്പം അഭിനയിക്കുന്നത് താനാണെന്ന് അറിഞ്ഞപ്പോള്‍ ഒരു നടന് മൂന്നോ നാലോ തവണ പിന്മാറിയെന്നും താരം വെളിപ്പെടുത്തി. മുമ്പ് ‘വണ്‍ ടു ടോക്സി’ന് നല്കിയ അഭിമുഖത്തിലാണ് മഞ്ജു പിള്ള മനസ്സു തുറന്നത്. ഇത്തരം അനുഭവങ്ങള്‍ ആദ്യകാലത്ത് വിഷമിപ്പിച്ചിരുന്നുവെങ്കിലും കര്മ്മയിലുള്ള വിശ്വാസം കാരണം പിന്നീട് നോര്‍മലായി മാറിയെന്നും, ആ നടനുമായി യാതൊരു മുന്‍വൈരാഗ്യവുമില്ലെന്നും മഞ്ജു പിള്ള കൂട്ടിച്ചേര്‍ത്തു.
