റോക്കറ്റ് വേഗത്തിൽ ഉയർന്ന് സ്വർണ വില! 48 മണിക്കൂറുകൾ, ഒറ്റയടിക്ക് കൂടിയത് 4200 രൂപ, കേരളത്തിലെ ഇന്നത്തെ സ്വർണ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ കുതിച്ചുചാട്ടം തുടരുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടെ ഒറ്റയടിക്ക് വർധിച്ചത് 4,200 രൂപയാണ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 265 രൂപയും പവന് 2,120 രൂപയും വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,725 രൂപയും, ഒരു പവന് 1,09,800 രൂപയുമായി പുതിയ ഉയരം കുറിച്ചു.
വിപണിയിൽ ഇന്നലെയും വൻ വിലവർധനവാണ് രേഖപ്പെടുത്തിയത്. രണ്ട് ഘട്ടങ്ങളിലായി രാവിലെ ഗ്രാമിന് 160 രൂപയും ഉച്ചയ്ക്ക് ശേഷം 100 രൂപയും വർധിച്ചിരുന്നു. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിക്ക് 240 രൂപയും, 10 ഗ്രാമിന് 2,400 രൂപയുമാണ് ഇന്നത്തെ നിരക്ക്.
കഴിഞ്ഞ 10 ദിവസത്തെ സ്വർണ വില നിലവാരം (ഒരു പവന്)
- ഓഗസ്റ്റ് 6: ₹1,09,800
- ഓഗസ്റ്റ് 5: ₹1,07,680
- ഓഗസ്റ്റ് 4: ₹1,05,600
- ഓഗസ്റ്റ് 3: ₹1,05,760
- ഓഗസ്റ്റ് 2: ₹1,05,760
- ഓഗസ്റ്റ് 1: ₹1,05,760
- ജൂലൈ 31: ₹1,06,040
- ജൂലൈ 30: ₹1,05,840
- ജൂലൈ 29: ₹1,05,240
- ജൂലൈ 27: ₹1,06,960
