ബേബികുട്ടി വിൽസൺ ഫിലിപ്പിന്റെ സംസ്ക്കാരം ഓഗസ്റ്റ് 8 – ശനിയാഴ്ച

ഡാലസ് (ടെക്സാസ്): പ്ലേനോയിൽ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി നഴ്സിംഗ് എഡ്യൂക്കേറ്റർ ബേബിക്കുട്ടി വിൽസൺ ഫിലിപ്പിന്റെ (66) സംസ്കാര ചടങ്ങുകൾ ഓഗസ്റ്റ് 8 ശനിയാഴ്ച ഡാലസിൽ നടക്കും. കഴിഞ്ഞ ജൂലൈ 24-നാണ് ടെക്സാസിലെ പ്ലേനോയിൽ വെച്ചുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ബേബിക്കുട്ടി വിൽസൺ ഫിലിപ്പ് മരണപ്പെട്ടത്. ഡാളസ് വി.എ. ഹോസ്പിറ്റലിൽ നഴ്സിംഗ് എഡ്യൂക്കേറ്ററായി സേവനമനുഷ്ഠിക്കുകയായിരുന്നു പരേത. ഓഗസ്റ്റ് 7 വെള്ളിയാഴ്ച വൈകിട്ട് 6:00 മുതൽ 9:00 വരെ മെസ്ക്വിറ്റിലെ ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ മെമ്മോറിയൽ സർവീസും, തുടർന്ന് സംസ്കാര ശുശ്രൂഷകൾ ഓഗസ്റ്റ് 8 ശനിയാഴ്ച രാവിലെ 9:00 മുതൽ 11:45 വരെ ഇതേ സഭാ മന്ദിരത്തിലും നടക്കും. ഉച്ചയ്ക്ക് 12:00 മുതൽ 12:30 വരെ സണ്ണിവെയ്ൽ ന്യൂ ഹോപ് ഫ്യൂണറൽ ഹോമിൽ ഔദ്യോഗിക സംസ്കാര ചടങ്ങുകൾ പൂർത്തിയാകും. എടത്വ പരുത്തിമൂട്ടിൽ വിൽസൺ ഫിലിപ്പിന്റെ (മോനച്ചൻ) ഭാര്യയും റാന്നി കോതപുരത്ത് മാത്യു സാറിന്റെ മകളുമായ പരേതയുടെ ഭർത്താവ് വിൽസൺ ഫിലിപ്പും മക്കളായ ബെൻസൺ, ബിൽസൺ, ബ്രിയാന്ന എന്നിവരും ഡാളസിലാണ് ഉള്ളത്
