പരാജയത്തിന്റെ കയ്പ്പ് മറന്ന് സ്പെയിനൊപ്പം മെസി; കാട്ടുതീ ദുരിതാശ്വാസത്തിന് 80,000 യൂറോ

മാഡ്രിഡ്: ഫുട്ബോൾ ലോകത്തെ വീണ്ടും അമ്പരപ്പിച്ച് ലയണൽ മെസി. സ്പെയിനിലെ മാഡ്രിഡ് മേഖലയിലെ സിയേറെ ഒഎസ്റ്റെ പ്രദേശത്തുണ്ടായ കാട്ടുതീ ദുരന്തത്തെ തുടർന്ന് പുനർനിർമാണ പ്രവർത്തനങ്ങൾക്കായി മെസി 80,000 യൂറോ (ഏകദേശം 72 ലക്ഷം രൂപയോളം) സംഭാവന നൽകി.
മാഡ്രിഡ് പ്രാദേശിക സർക്കാരിന്റെ അധ്യക്ഷ ഇസബെൽ ഡിയാസ് അയൂസോയാണ് എക്സ് (പഴയ ട്വിറ്റർ) പോസ്റ്റിലൂടെ ഈ മാതൃകാപരമായ തീരുമാനം പുറംലോകത്തെ അറിയിച്ചത്. “സിയേറെ ഒഎസ്റ്റെയുടെ പുനർനിർമാണ പ്രവർത്തനങ്ങൾക്കായി ലയണൽ മെസി 80,000 യൂറോ സംഭാവന നൽകിയിരിക്കുന്നു. അദ്ദേഹത്തോട് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. മാഡ്രിഡ് ജനത അദ്ദേഹത്തെ നേരിൽ സ്വീകരിച്ച് ആദരിക്കാൻ ആവേശത്തോടെ കാത്തിരിക്കുകയാണ്,” അയൂസോ കുറിച്ചു.
കഴിഞ്ഞ ആഴ്ചകളിൽ ഈ പ്രദേശത്തുണ്ടായ കാട്ടുതീ വലിയ നാശനഷ്ടങ്ങളാണ് വിതച്ചത്. തീ നിയന്ത്രണവിധേയമായെങ്കിലും, വിവിധ പട്ടണങ്ങളിലെ നിരവധി കുടുംബങ്ങൾക്ക് ഇനിയും സ്വന്തം വീടുകളിലേക്ക് മടങ്ങാൻ സാധിച്ചിട്ടില്ല. ഈ പ്രതിസന്ധി ഘട്ടത്തിലാണ് മെസിയുടെ കാരുണ്യ സ്പർശം എത്തിയിരിക്കുന്നത്.
മുൻപ് ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് അർജന്റീന പരാജയപ്പെടുകയും, മത്സരശേഷമുള്ള സംഭവങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. എന്നിട്ടും, ഫുട്ബോൾ കളത്തിലെ വൈര്യങ്ങൾക്കപ്പുറം ദുരിതമനുഭവിക്കുന്ന ഒരു രാജ്യത്തിന് കൈത്താങ്ങായ മെസിയുടെ ഈ മനുഷ്യസ്നേഹം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ പ്രശംസയാണ് നേടിക്കൊണ്ടിരിക്കുന്നത്.
