2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

പാക് വനിതാ ഏജന്റിന് രഹസ്യവിവരങ്ങൾ കൈമാറിയെന്ന് ആരോപണം; നാവികസേന ഉദ്യോഗസ്ഥൻ കോയമ്പത്തൂരിൽ അറസ്റ്റിൽ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 4, ഞായർ | 02:35 PM
പങ്കുവെക്കുക:
പാക് വനിതാ ഏജന്റിന് രഹസ്യവിവരങ്ങൾ കൈമാറിയെന്ന് ആരോപണം; നാവികസേന ഉദ്യോഗസ്ഥൻ കോയമ്പത്തൂരിൽ അറസ്റ്റിൽ
പാക് വനിതാ ഏജന്റിന് രഹസ്യവിവരങ്ങൾ കൈമാറിയെന്ന് ആരോപണം; നാവികസേന ഉദ്യോഗസ്ഥൻ കോയമ്പത്തൂരിൽ അറസ്റ്റിൽകേരളപ്രഭാതം

പാക് വനിതാ ഏജന്റിന് നാവികസേനയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ ബംഗാൾ സ്വദേശിയായ നാവികസേനാ ഉദ്യോഗസ്ഥൻ പ്രദീപ് മുഖർജിയെ കോയമ്പത്തൂരിൽ അറസ്റ്റ് ചെയ്തു. സമൂഹമാധ്യമങ്ങൾ വഴി ബന്ധപ്പെട്ട വനിതാ ഏജന്റിന് യുദ്ധക്കപ്പലുകളുടെയും അന്തർവാഹിനികളുടെയും നീക്കങ്ങൾ കൈമാറിയ ഇയാളെ ആന്ധ്രാപ്രദേശ് കൗണ്ടർ ഇന്റലിജൻസ് വിഭാഗമാണ് പിടിയിലാക്കിയത്.

കോയമ്പത്തൂർ: പാകിസ്താൻ രഹസ്യാന്വേഷണ ഏജന്റിന് തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രദീപ് മുഖർജിയാണ് ആന്ധ്രാപ്രദേശ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായത്. കോയമ്പത്തൂർ റെഡ് ഫീൽഡ്സിലെ നാവികസേനാ പരിശീലന കേന്ദ്രമായ ഐ.എൻ.എസ് അഗ്രണിയിൽ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് കോഴ്‌‌സിന് എത്തിയപ്പോഴായിരുന്നു അറസ്റ്റ്.

സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട പാക് വനിതാ ഏജന്റിന് വിശാഖപട്ടണം നാവിക താവളവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയെന്നാണ് കേസ്. യുദ്ധക്കപ്പലുകൾ, അന്തർവാഹിനികൾ എന്നിവയുടെ നീക്കങ്ങൾ, പ്രതിരോധ ആസ്തികൾ, സേനയുടെ തന്ത്രപ്രധാന പ്രവർത്തനങ്ങൾ തുടങ്ങിയ വിവരങ്ങളാണ് ഇയാൾ ചോർത്തി നൽകിയത്.

ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കൗണ്ടർ ഇന്റലിജൻസ് വിഭാഗം ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ചാരവൃത്തി സ്ഥിരീകരിച്ചതിനെ തുടർന്ന് നാവികസേനാ അധികൃതരുടെ അനുമതിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ വിജയവാഡയിലെ കൗണ്ടർ ഇന്റലിജൻസ് ആസ്ഥാനത്തേക്ക് മാറ്റി. വിവരങ്ങൾ നൽകിയതിന് പ്രതിഫലമായി ഹവാല വഴിയോ ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെയോ പണം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷണസംഘം പരിശോധിച്ചു വരികയാണ്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം