2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാനാകും; സർക്കാർ ഉത്തരവ് ഉടൻ

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 01:02 PM
പങ്കുവെക്കുക:
നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാനാകും; സർക്കാർ ഉത്തരവ് ഉടൻ
നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാനാകും; സർക്കാർ ഉത്തരവ് ഉടൻകേരളപ്രഭാതം

തിരുവനന്തപുരം: ചലച്ചിത്ര താരം രവീന്ദ്രൻ കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാനാകും. സർക്കാർ ഉത്തരവ് ഉടൻ പുറത്തിറക്കും. നടി പ്രിയങ്ക നായർ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനാകും. നടൻ സലീം ഹസൻ, യുവ സംവിധായകൻ ജോഫിൻ ടി ചാക്കോ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാകും. ദീപു കരുണാകരൻ, വൈക്കം വിജയലക്ഷ്മി, എം.വി ഗിരീഷ്കുമാർ, സലിം ഹസ്സന്‍, ബി. രാകേഷ്, സജീവന്‍ അന്തിക്കാട്, ജോഫിന്‍.ടി.ചാക്കോ,സക്കരിയ, ആർ.എസ് പണിക്കർ, ധർമ്മജൻ ബോൾഗാട്ടി, വാഴൂര്‍ ജോസ്, എ. കബീർ, സാബു ശങ്കര്‍, ഷെര്‍ഗ സന്ദീപ്, അബ്ദുൾ ഹനാൻ എന്നിവരെ ഉൾപ്പെടുത്തി ജനറല്‍ കൗണ്‍സില്‍ പുന:സംഘടിപ്പിച്ചു.

ഓസ്‌കാര്‍ ജേതാവും ചലച്ചിത്ര പ്രവത്തകനുമായ റസൂല്‍ പൂക്കുട്ടി അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതോടെ തലപ്പത്ത് ആരു വരുമെന്ന ചര്‍ച്ചകള്‍ സിനിമാ-രാഷ്ട്രീയ വൃത്തങ്ങളില്‍ സജീവമാകുന്നതിനിടെയാണ് രവീന്ദ്രന്റെ പേരും ഉയര്‍ന്നു വരുന്നത്.

തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് വേദികളില്‍ സജീവ സാന്നിധ്യമായിരുന്ന രവീന്ദ്രന്‍ ഐഎഫ്എഫ്‌കെ ഉള്‍പ്പടെ നിരവധി ചലച്ചിത്ര മേളകളില്‍ സുപ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്. പ്രിയദര്‍ശന്‍ അക്കാദമി ചെയര്‍മാന്‍ ആയിരുന്ന കാലത്ത് ഭരണസമിതിയില്‍ അംഗമായിരുന്ന രവീന്ദ്രന്‍ ഫിലിം ലിറ്ററസി കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു. അന്ന് ഫിലിം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു. മേളകള്‍ നടത്തി പരിചയമുള്ള രവീന്ദ്രന്‍ അക്കാദമിയുടെ താക്കോല്‍ സ്ഥാനത്തേക്ക് വന്നാല്‍ വിവാദങ്ങള്‍ക്ക് ഇടവരുത്താതെ ഐഎഫ്എഫ്‌കെ കാര്യക്ഷമമായി നടത്താന്‍ കഴിയുമെന്നാണ് സർക്കാർ നിലപാട്.

നേരത്തെ സമാന്തര സിനിമാ പ്രവര്‍ത്തകരെ അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മൂവ്മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് രവീന്ദ്രന്റെ പേരും ചര്‍ച്ചകളില്‍ ഉയര്‍ന്ന വന്നത്. സിനിമാ താരങ്ങളായ ജഗദീഷ്, പ്രിയങ്ക, ജോയ് മാത്യു സംവിധായകൻ സത്യൻ അന്തിക്കാട് എന്നിവരുടെ പേരുകളും നേരത്തെ ഉയർന്നിരുന്നു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം