യുക്രെയ്‌നിലേക്ക് റഷ്യൻ ആക്രമണം; കീവിലെ പ്രധാന പാലം തകർത്തു
S
Samanyu
സ്റ്റാഫ് റിപ്പോർട്ടർ
2026 ഒക്ടോബർ 3, ശനി | 11:25 AM
പങ്കുവെക്കുക:

യുക്രെയ്‌നിലേക്ക് റഷ്യൻ ആക്രമണം. തലസ്ഥാനമായ കീവിലെ പ്രധാന പാലം റഷ്യ തകർത്തു.
ഡിനിപ്രോ നദിക്ക് കുറുകെയുള്ള നോർത്തേൺ ബ്രിഡ്ജിലെ ഓവർഹെഡ് വയറുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. ഇന്ന് പുലർച്ചയോടെയായിരുന്നു ആക്രമണം. കഴിഞ്ഞ വ്യാഴാഴ്ച കീവിലെ ഇരുഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന സതേൺ ബ്രിഡ്ജിന് നേരെയും ആക്രമണമുണ്ടായിരുന്നു. ഷ്യയുടെ ഊർജ സംവിധാനങ്ങൾക്കു നേരെ യുക്രെയ്ൻ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയാണ് ആക്രമണമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വ്യക്തമാക്കി .പാലത്തിന് കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന്, കിഴക്കൻ തീരത്തുനിന്ന് പടിഞ്ഞാറൻ തീരത്തേക്കുള്ള ‘നോർത്തേൺ ബ്രിഡ്ജ്’ വഴിയുള്ള ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
പങ്കുവെക്കുക:




