2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഭീഷണി ഫോൺ കോൾ; എസ് ഐ ഗോകുലിനെതിരെ പരാതിയുമായി എസ്എഫ്ഐ

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 3, ശനി | 11:26 AM
പങ്കുവെക്കുക:
ഭീഷണി ഫോൺ കോൾ; എസ് ഐ ഗോകുലിനെതിരെ പരാതിയുമായി എസ്എഫ്ഐ
ഭീഷണി ഫോൺ കോൾ; എസ് ഐ ഗോകുലിനെതിരെ പരാതിയുമായി എസ്എഫ്ഐകേരളപ്രഭാതം

തിരുവനന്തപുരം: ഭീഷണി ഫോൺ കോളിൽ കന്റോൺമെന്റ് എസ് ഐ ഗോകുലിനെതിരെ പരാതിയുമായി എസ്എഫ്ഐ. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഡിജിപിക്ക് പരാതി നൽകി. വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫീസിൽ കയറി എടുക്കുമെന്നായിരുന്നു എസ്ഐ ​ഗോകുലിന്റെ ഭീഷണി. ശബ്ദരേഖയിൽ അന്വേഷണത്തിന് എഡിജിപി പി വിജയൻ നിർദേശം നൽകിയിരുന്നു.വീട്ടിലേക്ക് മാർച്ച് നടത്തിയാൽ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ പാർട്ടി ഓഫീസിൽ കയറി പിടകൂടുമെന്നാണ് കന്റോൺമെന്റ് SI ജി ഗോകുൽ ഫോൺ വിളിച്ച് പറഞ്ഞത്. നിനക്ക് പറ്റുന്നതൊക്കെ ചെയ്യെന്നും എസ് ഐ ഗോകുൽ പറയുന്നത് ഓഡിയോയിൽ വ്യക്തമാണ്. മര്യാദയ്ക്ക് ആണെങ്കിൽ മര്യാദയ്ക്ക് എന്ന് ഗോകുൽ പറയുന്നുണ്ട്.ആഭ്യന്തരമന്ത്രിയുടെ നിർദേശം ഉള്ളത്കൊണ്ട് മാത്രമാണ് അറസ്റ്റ് നടപടികൾ നിർത്തി വെച്ചിരിക്കുന്നതെന്നും എസ്‌ഐ പറയുന്നുണ്ട്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം