പോക്സോ കേസിൽ ജാമ്യത്തിലായിരിക്കെ ട്രാൻസ് യുവതിയെ പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി പണം തട്ടി, പ്രതി അറസ്റ്റിൽ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി ട്രാൻസ് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ കാട്ടി 1.18 ലക്ഷം രൂപ ഭീഷണിപ്പെടുത്തി തട്ടുകയും ചെയ്ത മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് ഷാഫി പിടിയിലായി. ഇയാളുടെ ഫോണിൽ നിന്ന് നിരവധി പെൺകുട്ടികളുടെ നഗ്നവീഡിയോകളും പാലാരിവട്ടം പൊലീസ് കണ്ടെടുത്തു.
മലപ്പുറം: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി ട്രാൻസ്ജെൻഡർ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത കേസിൽ യുവാവ് പിടിയിൽ. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് ഷാഫിയെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട ട്രാൻസ് യുവതിയെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ഫോട്ടോകൾ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. പരാതിക്കാരിയിൽ നിന്ന് 1,18,000 രൂപയാണ് ഇയാൾ പലപ്പോഴായി ഭീഷണിപ്പെടുത്തി കൈക്കലാക്കിയത്.
പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ച പൊലീസിന് അതിൽ നിന്ന് നിരവധി പെൺകുട്ടികളുടെ നഗ്ന വീഡിയോകളും ചിത്രങ്ങളും കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ പേർ ഇരയായിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു




