2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

വൈദ്യുതി തടസ്സം ജീവനെടുത്തു; ഓക്സിജൻ ലഭിക്കാതെ വയോധിക മരിച്ചു

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 3, ശനി | 03:57 PM
പങ്കുവെക്കുക:
വൈദ്യുതി തടസ്സം ജീവനെടുത്തു; ഓക്സിജൻ ലഭിക്കാതെ വയോധിക മരിച്ചു
വൈദ്യുതി തടസ്സം ജീവനെടുത്തു; ഓക്സിജൻ ലഭിക്കാതെ വയോധിക മരിച്ചുകേരളപ്രഭാതം

വൈദ്യുതി മുടങ്ങി ഇൻവെർട്ടറിന്റെ ചാർജ് തീർന്നതിനെ തുടർന്ന് കൃത്രിമ ഓക്സിജൻ ലഭിക്കാതെ അതിഞ്ഞാലിലെ വയോധിക മരിച്ചു. വൈദ്യുതി വകുപ്പിന്റെ ഗുരുതര അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തി.

കാഞ്ഞങ്ങാട്: അറ്റകുറ്റപ്പണിയുടെ പേരിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ഓക്സിജൻ കിട്ടാതെ വയോധിക മരിച്ചു. അതിഞ്ഞാൽ കെ.കെ. പുരയിലെ മറിയം (75) ആണ് മരിച്ചത്. വൈദ്യുതി വകുപ്പ് അധികൃതരുടെ ഗുരുതര അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് കാണിച്ച് നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തി.

കൃത്രിമ ഓക്സിജന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന മറിയത്തിന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെയാണ് ദുരവസ്ഥയുണ്ടായത്. തുടർന്ന് വീട്ടിലെ ഇൻവെർട്ടർ ഉപയോഗിച്ചാണ് ഓക്സിജൻ ഉപകരണം പ്രവർത്തിപ്പിച്ചത്. എന്നാൽ, ആറര മണിക്കൂറിലേറെ വൈദ്യുതി മുടങ്ങിയതോടെ ഇൻവെർട്ടറിലെ ചാർജ് പൂർണ്ണമായി തീരുകയും ഓക്സിജൻ വിതരണം നിലയ്ക്കുകയുമായിരുന്നു.

രാത്രി 8.30 ഓടെയാണ് പ്രദേശത്ത് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. ഇതിനിടയിൽ പ്രദേശവാസികളും പൊതുപ്രവർത്തകരും പലതവണ വൈദ്യുതി വകുപ്പ് ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും 'ഉടൻ പുനഃസ്ഥാപിക്കും' എന്ന പതിവു മറുപടിയാണ് ലഭിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. വൈദ്യുതി വിതരണം വൈകിയതാണ് ജീവൻ പൊലിയാൻ കാരണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം