2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

‘ജനങ്ങളെ അടിമകളാക്കി ഭരിക്കുകയാണ് ഡിഎംകെയുടെ ലക്ഷ്യം; ജനങ്ങൾക്കൊപ്പം നിൽക്കുകയാണ് ടിവികെ’: മുഖ്യമന്ത്രി സി. ജോസഫ് വിജയ്

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 30, ബുധൻ | 04:10 PM
പങ്കുവെക്കുക:
‘ജനങ്ങളെ അടിമകളാക്കി ഭരിക്കുകയാണ് ഡിഎംകെയുടെ ലക്ഷ്യം; ജനങ്ങൾക്കൊപ്പം നിൽക്കുകയാണ് ടിവികെ’: മുഖ്യമന്ത്രി സി. ജോസഫ് വിജയ്
‘ജനങ്ങളെ അടിമകളാക്കി ഭരിക്കുകയാണ് ഡിഎംകെയുടെ ലക്ഷ്യം; ജനങ്ങൾക്കൊപ്പം നിൽക്കുകയാണ് ടിവികെ’: മുഖ്യമന്ത്രി സി. ജോസഫ് വിജയ്കേരളപ്രഭാതം

തമിഴ്നാട്ടിൽ ഡി.എം.കെ ജനങ്ങളെ അടിമകളാക്കാൻ ശ്രമിക്കുമ്പോൾ ടി.വി.കെ ജനങ്ങൾക്കൊപ്പം നിലകൊള്ളുകയാണെന്ന് പാർട്ടി അധ്യക്ഷൻ വിജയ് ആരോപിച്ചു. അണ്ണാ ഡി.എം.കെ ഇപ്പോൾ ഡി.എം.കെയുടെ ബ്രാഞ്ചായി മാറിയെന്നും ഇരുപാർട്ടികൾക്കും ഒരേ ഉടമയാണെന്നും അദ്ദേഹം പരിഹസിച്ചു.

ചെന്നൈ: ജനങ്ങളെ അടിമകളാക്കി ഭരിക്കാനാണ് ഡി.എം.കെ ശ്രമിക്കുന്നതെന്ന് തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ സി. ജോസഫ് വിജയ്. എന്നാൽ ജനങ്ങൾക്ക് ഒപ്പം ഉറച്ചുനിൽക്കുകയാണ് ടി.വി.കെയുടെ ലക്ഷധ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അണ്ണാദുരൈയുടെ പ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന അണ്ണാ ഡി.എം.കെ, ആശയങ്ങൾ കാറ്റിൽപ്പറത്തി ഡി.എം.കെയുമായി രഹസ്യബന്ധം പുലർത്തുകയാണ്. തമിഴ്നാട്ടിൽ എങ്ങനെയെങ്കിലും അധികാരം നിലനിർത്താനും പിടിച്ചെടുക്കാനുമാണ് ഈ ഇരുപാർട്ടികളുടെയും നീക്കം. എം.ജി.ആറിനെയും ജയലളിതയെയും മറന്നാണ് അണ്ണാ ഡി.എം.കെ നേതൃത്വം മുന്നോട്ടുപോകുന്നത്. അണ്ണാ ഡി.എം.കെ ഇപ്പോൾ ഡി.എം.കെയുടെ ഒരു 'ബ്രാഞ്ച്' ആയി മാറിയിരിക്കുകയാണെന്നും ഇരുപാർട്ടികളെയും നിയന്ത്രിക്കുന്നത് ഒരേ ഉടമയാണെന്നും വിജയ് പരിഹസിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് നിരവധി അണ്ണാ ഡി.എം.കെ നേതാക്കളും പ്രവർത്തകരും ടി.വി.കെയിലേക്ക് എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റുള്ളവരെപ്പോലെ താൻ ദൈവവിശ്വാസത്തിന് എതിരല്ലെന്നും ദൈവവിശ്വാസത്തിൽ വിശ്വസിച്ചാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു. ടി.വി.കെയ്ക്കെതിരെ ഉയർന്നുവരുന്ന വിമർശനങ്ങൾ കാരമാക്കുന്നില്ല. ഡി.എം.കെ തങ്ങളെ കുറ്റപ്പെടുത്തുന്തോറും ടി.വി.കെ കൂടുതൽ ജനങ്ങളിലേക്ക് ഇറടിച്ചെല്ലുകയാണ് ചെയ്യുന്നത്. ജനവിധി അംഗീകരിക്കുമെന്ന് ഡി.എം.കെ പറയുമ്പോഴും ഒരിക്കലും അത് പാലിക്കാറില്ല. തമിഴ്നാട്ടിൽ ഡി.എം.കെയെ ശക്തമായി എതിർക്കുന്നത് താൻ മാത്രമാണെന്നും ജനങ്ങളുടെ ക്ഷേമത്തിനായി ഏതറ്റം വരെയും പോകുമെന്നും വിജയ് വ്യക്തമാക്കി.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം