2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

പോലീസ് സംഘടനകളെ പിരിച്ചുവിട്ട സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി; നടപടി ഭരണഘടനാ വിരുദ്ധം

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 29, ചൊവ്വ | 08:48 AM
പങ്കുവെക്കുക:
പോലീസ് സംഘടനകളെ പിരിച്ചുവിട്ട സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി; നടപടി ഭരണഘടനാ വിരുദ്ധം
പോലീസ് സംഘടനകളെ പിരിച്ചുവിട്ട സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി; നടപടി ഭരണഘടനാ വിരുദ്ധംകേരളപ്രഭാതം

സംഘടനകളുടെ ഭാഗം കേൾക്കാതെ അഡ്‌ഹോക്ക് കമ്മിറ്റികളെ നിയമിച്ചത് അവയുടെ സ്വയംഭരണാവകാശത്തിന്മേലുള്ള കടന്നുകയറ്റവും ജനാധിപത്യ സ്വഭാവത്തെ തകർക്കുന്നതുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

കൊച്ചി: സംസ്ഥാനത്തെ പോലീസ് സംഘടനകളെ പുനഃസംഘടിപ്പിക്കാനും പിരിച്ചുവിടാനും ലക്ഷ്യമിട്ട് സർക്കാർ പുറപ്പെടുവിച്ച വിവാദ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സംഘടനാ പ്രവർത്തനം തുടരാൻ പോലീസ് ഉദ്യോഗസ്ഥർക്ക് അവകാശമുണ്ടെന്ന് നിരീക്ഷിച്ചാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് കോടതി റദ്ദാക്കിയത്.

സംഘടന രൂപീകരിക്കുന്നതിൽ മാത്രമല്ല, സംഘടനാ പ്രവർത്തനം തുടരുന്നതിലും ഭരണഘടനാപരമായ അവകാശമുണ്ടെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് വ്യക്തമാക്കി. കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നിവർ സമർപ്പിച്ച റിട്ട് ഹർജികൾ അനുവദിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.

പോലീസ് സംഘടനകളെ പിരിച്ചുവിട്ട് പുതിയ അഡ്‌ഹോക്ക് കമ്മിറ്റികൾ രൂപീകരിക്കാനുള്ള സർക്കാർ നീക്കത്തിനും കോടതി തടയിട്ടു. സംഘടനകളുടെ ഭാഗം കേൾക്കാതെയും അഭിപ്രായങ്ങൾ ആരായതെയും അഡ്‌ഹോക്ക് കമ്മിറ്റികളെ നിയമിച്ചത് അസോസിയേഷനുകളുടെ സ്വയംഭരണാവകാശത്തിലുള്ള നേരിട്ടുള്ള കടന്നുകയറ്റമാണെന്ന് കോടതി വിലയിരുത്തി.

സംഘടനകളുടെ ജനാധിപത്യ സ്വഭാവത്തെ തകർക്കുന്ന ഇത്തരം ഭരണപരമായ ഇടപെടലുകൾ അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഉത്തരവും അഡ്‌ഹോക്ക് സമിതി രൂപീകരണവും കോടതി റദ്ദാക്കിയത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം