2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

താനൂരിൽ ലീഗ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസ്, മുഖ്യ ആസൂത്രകൻ ഒളിവിൽ കഴിഞ്ഞത് കൊല്ലത്ത്; സലാമിനെ പൊക്കി പൊലീസ്

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 10:15 AM
പങ്കുവെക്കുക:
താനൂരിൽ ലീഗ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസ്, മുഖ്യ ആസൂത്രകൻ ഒളിവിൽ കഴിഞ്ഞത് കൊല്ലത്ത്; സലാമിനെ പൊക്കി പൊലീസ്
താനൂരിൽ ലീഗ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസ്, മുഖ്യ ആസൂത്രകൻ ഒളിവിൽ കഴിഞ്ഞത് കൊല്ലത്ത്; സലാമിനെ പൊക്കി പൊലീസ്കേരളപ്രഭാതം

താനൂരിൽ ലീഗ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യ ആസൂത്രകൻ ചെറിയകത്ത് സ്വദേശി സലാമിനെ കൊല്ലം ആയിരംതെങ്ങിൽനിന്ന് താനൂർ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു.

താനൂർ: മുസ്ലിം ലീഗ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യ ആസൂത്രകനെ പൊലീസ് അറസ്റ്റ് ചെയ്തു. താനൂർ ചെറിയകത്ത് സ്വദേശി സലാമാണ് കൊല്ലം ആയിരംതെങ്ങിൽനിന്ന് താനൂർ ഡാൻസാഫ് (DANSAF) സംഘത്തിന്റെ പിടിയിലായത്. സംഭവം നടന്നതിനു പിന്നാലെ ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് പരതുകയായിരുന്നു.

മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താനൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതി കൊല്ലം കേന്ദ്രീകരിച്ച് ഒളിവിൽ കഴിയുന്നതായി മനസ്സിലാക്കിയ അന്വേഷണ സംഘം പ്രദേശം കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കുകയും തുടർന്ന് ആയിരംതെങ്ങിൽ വെച്ച് ഇയാളെ സാഹസികമായി പിടികൂടുകയുമായിരുന്നു.

അറസ്റ്റിലായ സലാമിനെ താനൂരിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ആക്രമണത്തിന് പിന്നിലെ യഥാർത്ഥ കാരണം, ഗൂഢാലോചനയിൽ പങ്കാളികളായവർ, ഒളിവിൽ കഴിയാൻ സഹായിച്ചവർ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യവും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം