2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ദത്തെടുക്കൽ ചട്ടം ഭേദ​ഗതി; കേരള ലീ​ഗൽ സർവീസസ് അതോറിറ്റിയുടെ നിർദേശങ്ങൾ കേന്ദ്രത്തിന്റെ സജീവപരി​ഗണനയിൽ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 5, തിങ്കൾ | 11:02 AM
പങ്കുവെക്കുക:
ദത്തെടുക്കൽ ചട്ടം ഭേദ​ഗതി; കേരള ലീ​ഗൽ സർവീസസ് അതോറിറ്റിയുടെ നിർദേശങ്ങൾ കേന്ദ്രത്തിന്റെ സജീവപരി​ഗണനയിൽ
ദത്തെടുക്കൽ ചട്ടം ഭേദ​ഗതി; കേരള ലീ​ഗൽ സർവീസസ് അതോറിറ്റിയുടെ നിർദേശങ്ങൾ കേന്ദ്രത്തിന്റെ സജീവപരി​ഗണനയിൽകേരളപ്രഭാതം

ദത്തെടുക്കൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തുമ്പോൾ കെൽസ സമർപ്പിച്ച നിർദേശങ്ങൾ സജീവമായി പരിഗണിക്കുമെന്ന് സിഎആർഎ ഹൈക്കോടതിയെ അറിയിച്ചു.അഡോപ്ഷൻ ഓംബുഡ്സ്മാന്റെ രൂപീകരണം, കുട്ടികളുടെ സ്വതന്ത്ര നിയമസഹായം, ദത്ത് റദ്ദാക്കൽ ഒഴിവാക്കാനുള്ള പ്രതിരോധ സംവിധാനങ്ങൾ എന്നിവയാണ് പ്രധാന നിർദേശങ്ങൾ.

കൊച്ചി: ദത്തെടുക്കൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തുമ്പോൾ കേരള ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) സമർപ്പിച്ച നിർദേശങ്ങളും സജീവമായി പരിഗണിക്കുമെന്ന് കേന്ദ്ര അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി (സിഎആർഎ) ഹൈക്കോടതിയെ അറിയിച്ചു. അഡോപ്ഷൻ ഓംബുഡ്സ്മാൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വേണമെന്നതടക്കമുള്ള നിർദേശങ്ങളാണ് കെൽസയ്ക്ക് വേണ്ടി വിമൻ റൈറ്റ്സ് സെന്റർ പ്രോജക്ട് കോഓർഡിനേറ്റർ എ. പാർവതി മേനോൻ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.

ദത്ത് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ സിഎആർഎ ഡപ്യൂട്ടി ഡയറക്ടർ റിച്ച ഓജ സമർപ്പിച്ച അധിക സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനാണ് ഹർജി പരിഗണിക്കുന്നത്. 2022ലെ ദത്തെടുക്കൽ ചട്ടം പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് കെൽസയുടെ നിർദേശങ്ങൾ കേന്ദ്രത്തിന് കൈമാറിയത്.

പ്രധാന നിർദേശങ്ങൾ:

  • കുട്ടികളുടെ ശബ്ദവും നിയമസഹായവും: ദത്തെടുക്കൽ നടപടികളിലും ദത്ത് റദ്ദാക്കുന്ന സാഹചര്യത്തിലും കുട്ടികൾക്ക് സ്വന്തം അഭിപ്രായം വ്യക്തമാക്കാനുള്ള അവസരവും സ്വതന്ത്ര നിയമസഹായവും ഉറപ്പാക്കുക.

  • പ്രത്യേക ഏജൻസി: ദത്ത് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികൾ കൈകാര്യം ചെയ്യാൻ പ്രത്യേക അഡോപ്ഷൻ ഏജൻസി രൂപീകരിക്കുക.

  • ഹോം സ്റ്റഡി റിപ്പോർട്ട്: ദത്തെടുക്കുന്ന കുടുംബങ്ങളെ സംബന്ധിച്ച ഹോം സ്റ്റഡി റിപ്പോർട്ട് കൂടുതൽ സമഗ്രവും കൃത്യവുമാക്കുക.

  • തുടർപിന്തുണ: ദത്തെടുക്കലിന് ശേഷവും കുട്ടികൾക്ക് കൗൺസലിങ്, വിദ്യാഭ്യാസ പിന്തുണ എന്നിവ നൽകുക.

  • സാമ്പത്തിക സുരക്ഷ: ഏതെങ്കിലും സാഹചര്യത്തിൽ ദത്ത് റദ്ദാക്കപ്പെട്ടാലും കുട്ടിയുടെ സാമ്പത്തിക ഭവിഷ്യത്തുകൾ ഇല്ലാതാക്കി സുരക്ഷ ഉറപ്പാക്കുക.

  • പ്രീ-അഡോപ്ഷൻ കൗൺസലിങ്: ദത്തെടുക്കുന്നതിന് മുൻപ് കുട്ടികൾക്ക് ആവശ്യമായ മാനസിക പിന്തുണയും കൗൺസലിങ്ങും ലഭ്യമാക്കുക.

  • അഡോപ്ഷൻ ഓംബുഡ്സ്മാൻ: ദത്ത് റദ്ദാക്കുന്നത് പരമാവധി ഒഴിവാക്കാൻ കൗൺസലിങ് അടക്കമുള്ള സൗകര്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി അഡോപ്ഷൻ ഓംബുഡ്സ്മാൻ അല്ലെങ്കിൽ പ്രത്യേക റിവ്യൂ ബോർഡ് രൂപീകരിക്കുക.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം