2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ വൻ തീപിടിത്തം; കോഡർ ഹൗസിന്റെ മുകൾനിലയിൽ തീ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 29, ചൊവ്വ | 03:33 PM
പങ്കുവെക്കുക:
ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ വൻ തീപിടിത്തം; കോഡർ ഹൗസിന്റെ മുകൾനിലയിൽ തീ
ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ വൻ തീപിടിത്തം; കോഡർ ഹൗസിന്റെ മുകൾനിലയിൽ തീകേരളപ്രഭാതം

കൊച്ചി: ഫോർട്ട് കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കോഡർ ഹൗസ് ഹോട്ടലിൽ വൻ തീപിടിത്തം. മൂന്ന് നിലകളുള്ള പൈതൃക കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ആദ്യം തീപടർന്നത്. മുകൾനിലയിൽ നിന്ന് മറ്റ് ഭാഗങ്ങളിലേക്കും തീ പടരുന്നതായാണ് വിവരം.

അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

ഏകദേശം 200 വർഷത്തോളം പഴക്കമുള്ളതാണ് ഈ കെട്ടിടം. 1808-ൽ നിർമിച്ച കോഡർ ഹൗസ് ഇൻഡോ-പോർച്ചുഗീസ് വാസ്തുവിദ്യാ ശൈലിയിലാണ് പണിതുയർത്തിയത്. നിലവിൽ ഇത് ഹെറിറ്റേജ് ഹോട്ടലായി പ്രവർത്തിച്ചു വരികയായിരുന്നു

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം