2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കേരളത്തിലേക്ക് കൂടുതൽ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ പദ്ധതിയുമായി സർക്കാർ; 5 നഗരങ്ങളിൽ കേരള ഡെസ്‌കുകള്‍ ആരംഭിക്കും

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 3, ശനി | 08:55 AM
പങ്കുവെക്കുക:
കേരളത്തിലേക്ക് കൂടുതൽ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ പദ്ധതിയുമായി സർക്കാർ; 5 നഗരങ്ങളിൽ കേരള ഡെസ്‌കുകള്‍ ആരംഭിക്കും
കേരളത്തിലേക്ക് കൂടുതൽ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ പദ്ധതിയുമായി സർക്കാർ; 5 നഗരങ്ങളിൽ കേരള ഡെസ്‌കുകള്‍ ആരംഭിക്കുംകേരളപ്രഭാതം

കേരളത്തിലേക്ക് കൂടുതൽ വിദേശ നിക്ഷേപങ്ങൾ എത്തിക്കുന്നതിനായി ദുബായ്, ലണ്ടൻ ഉൾപ്പെടെ അഞ്ച് പ്രധാന ആഗോള നഗരങ്ങളിൽ 'കേരള ഡെസ്കുകൾ' ആരംഭിക്കാൻ സർക്കാർ അനുമതി നൽകി.

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് കൂടുതൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും പ്രവാസി മലയാളികളുടെ ബിസിനസ് ശൃംഖലകൾ പ്രയോജനപ്പെടുത്തുന്നതിനുമായി ആഗോള നഗരങ്ങളിൽ ‘കേരള ഡെസ്കുകൾ’ ആരംഭിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

ദുബായ്, ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പൂർ, ടോക്യോ എന്നീ അഞ്ച് പ്രധാന നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ കേരള ഡെസ്കുകൾ പ്രവർത്തിക്കുക. പ്രവാസികളിൽ നിന്നുള്ള സഹായം വെറും പണമയക്കലിൽ മാത്രം ഒതുക്കാതെ, നിക്ഷേപ അധിഷ്ഠിത വളർച്ചയിലേക്ക് നാടിനെ നയിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

സംസ്ഥാന സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലാത്ത രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതത് നഗരങ്ങളിലെ അംഗീകൃത പ്രവാസി സംഘടനകളുടെ സഹകരണത്തോടെ സന്നദ്ധ അടിസ്ഥാനത്തിലാണ് ഡെസ്കുകളുടെ പ്രവർത്തനം. ഇവ വഴി ലഭിക്കുന്ന നിക്ഷേപ താൽപ്പര്യങ്ങൾ കെ.എസ്.ഐ.ഡി.സി.യുടെ (KSIDC) 'ഇൻവെസ്റ്റ് കേരള സെൽ' വഴി സിംഗിൾ വിൻഡോ സംവിധാനത്തിലൂടെ വേഗത്തിൽ യാഥാർത്ഥ്യമാക്കും.

പ്രവാസി വ്യവസായികളെയും പുതിയ അന്താരാഷ്ട്ര നിക്ഷേപകരെയും ഏകോപിപ്പിച്ച് സംസ്ഥാനത്തിന്റെ വ്യവസായ രംഗത്ത് വലിയ കുതിച്ചുചാട്ടം സൃഷ്ടിക്കാൻ ഈ നീക്കത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം