2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

സംഘര്‍ഷ സ്ഥലത്ത് പിണറായി, വിദ്യാര്‍ഥികള്‍ക്ക് നേരെ ആസൂത്രിതമായ പൊലീസ് നടപടിയെന്ന് ആരോപണം, പ്രതിഷേധവുമായി ഡിവൈഎഫ്ഐയും

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 1, വ്യാഴം | 04:15 AM
പങ്കുവെക്കുക:
സംഘര്‍ഷ സ്ഥലത്ത് പിണറായി, വിദ്യാര്‍ഥികള്‍ക്ക് നേരെ ആസൂത്രിതമായ പൊലീസ് നടപടിയെന്ന് ആരോപണം, പ്രതിഷേധവുമായി ഡിവൈഎഫ്ഐയും
സംഘര്‍ഷ സ്ഥലത്ത് പിണറായി, വിദ്യാര്‍ഥികള്‍ക്ക് നേരെ ആസൂത്രിതമായ പൊലീസ് നടപടിയെന്ന് ആരോപണം, പ്രതിഷേധവുമായി ഡിവൈഎഫ്ഐയുംകേരളപ്രഭാതം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പോലീസ് മർദ്ദനം നടന്നതിനെ തുടർന്ന് പാളയത്ത് വൻ സംഘർഷം. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സ്ഥലത്തെത്തി പോലീസിനെതിരെ ആസൂത്രിത ആക്രമണം ആരോപിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിൽ എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ നടന്ന പൊലീസ് മർദനത്തിന് പിന്നാലെ പാളയത്ത് വൻ സംഘർഷം. സംഭവസ്ഥലത്തെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, പോലീസിന്റേത് ആസൂത്രിതമായ നടപടിയാണെന്ന് ആരോപിച്ചു. യു.ഡി.എഫ് ഭരണകാലത്ത് ഹോസ്റ്റലിനെയും യൂണിവേഴ്‌സിറ്റി കോളേജിനെയും തുടർച്ചയായി ലക്ഷ്യമിടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

​യൂത്ത് കോൺഗ്രസും പൊലീസും ചേർന്ന് എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നും ഒരു ജനാധിപത്യ സംഘടനയും ചെയ്യാൻ പാടില്ലാത്ത കാടത്തമാണ് യൂത്ത് കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും പിണറായി മാധ്യമങ്ങളോട് പറഞ്ഞു.

​പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ രംഗത്തെത്തി. എ.ഡി.ജി.പി പി. വിജയനും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതായും ആരോപണമുണ്ട്.

​ലാത്തിച്ചാർജും ഗ്രനേഡ് പ്രയോഗവും

​യൂത്ത് കോൺഗ്രസ് - എസ്.എഫ്.ഐ തർക്കം രൂക്ഷമായതോടെ പ്രദേശം യുദ്ധക്കളമായി മാറി. ഹോസ്റ്റലിനുള്ളിൽ കയറിയ പോലീസ് വിദ്യാർത്ഥികൾക്ക് നേരെ ലാത്തിച്ചാർജ് നടത്തി. പാളയത്ത് പ്രതിഷേധക്കാർക്ക് നേരെ ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു.

​ഹോസ്റ്റലിന് പുറത്തുണ്ടായിരുന്ന കെ.എസ്.യു - യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയും പൊലീസ് ലാത്തിച്ചാർജ് നടത്തി. ഇതിനിടെ ഒരുവിഭാഗം പ്രവർത്തകർ എസ്.എഫ്.ഐയുടെ കൊടി കത്തിച്ചു. വീണ്ടും ഹോസ്റ്റൽ വളപ്പിലേക്ക് കയറാൻ ശ്രമിച്ചവർക്ക് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു.

​പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. നിലവിൽ പ്രദേശത്ത് കനത്ത ജാഗ്രതയും സംഘർഷാവസ്ഥയും തുടരുകയാണ്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം