2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണം: കേരളത്തിൻ്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 28, തിങ്കൾ | 04:24 AM
പങ്കുവെക്കുക:
ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണം: കേരളത്തിൻ്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണം: കേരളത്തിൻ്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കുംകേരളപ്രഭാതം

ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വന്നെന്ന് സർക്കാർ. 12,570 കോടി രൂപയുടെ അധിക ബാധ്യതയുണ്ടായെന്നും വാദം. ഹർജി പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്.

ന്യൂഡൽഹി: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്കിടെ, ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് കേരളം കോടതിയോട് അഭ്യർത്ഥിച്ചിരുന്നു.

​കരാറുകൾ റദ്ദാക്കപ്പെട്ടതോടെ കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കാതാവുകയും ഉയർന്ന വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വരികയും ചെയ്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഇതുവഴി സംസ്ഥാനത്തിന് 12,570 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടായെന്നും ഹർജിയിൽ പറയുന്നു.

​2014-ലാണ് ജാബുവ പവർ, ജിൻഡൽ പവർ, ജിൻഡൽ ഇന്ത്യ തെർമൽ പവർ എന്നീ സ്വകാര്യ കമ്പനികളുമായി യൂണിറ്റിന് 4.29 രൂപ നിരക്കിൽ 25 വർഷത്തേക്ക് 472 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കേരളം കരാറുണ്ടാക്കിയത്. 2016 മുതൽ ഇത്തരത്തിൽ വൈദ്യുതി ലഭ്യമായിരുന്നെങ്കിലും, കരാർ നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി 2023 മേയിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഇത് റദ്ദാക്കുകയായിരുന്നു.

​പിന്നീട് സർക്കാർ ഇടപെടലിനെ തുടർന്ന് കമ്മീഷൻ അനുമതി നൽകിയെങ്കിലും, സ്വകാര്യ കമ്പനികൾ അപ്പലേറ്റ് ട്രിബ്യൂണലിനെ (APTEL) സമീപിച്ചു. ട്രിബ്യൂണലിൽ നിന്ന് കേരളത്തിന് തിരിച്ചടിയായ വിധിയുണ്ടായതോടെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം