2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ചിറയിൻകീഴിലെ യുവാവിന്റെ മരണം; പൊലീസ് മർദ്ദനത്തെ തുടർന്നെന്ന് പരാതി, പ്രതിഷേധവുമായി നാട്ടുകാര്‍

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 5, തിങ്കൾ | 03:15 PM
പങ്കുവെക്കുക:
ചിറയിൻകീഴിലെ യുവാവിന്റെ മരണം; പൊലീസ് മർദ്ദനത്തെ തുടർന്നെന്ന് പരാതി, പ്രതിഷേധവുമായി നാട്ടുകാര്‍
ചിറയിൻകീഴിലെ യുവാവിന്റെ മരണം; പൊലീസ് മർദ്ദനത്തെ തുടർന്നെന്ന് പരാതി, പ്രതിഷേധവുമായി നാട്ടുകാര്‍കേരളപ്രഭാതം

ചിറയിൻകീഴിൽ പൊലീസിന്റെ മർദ്ദനമേറ്റ് പെരുങ്കുഴി സ്വദേശി സജി മരിച്ചതായി പരാതി. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ മൃതദേഹവുമായി പ്രതിഷേധിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി അന്വേഷണ ഉറപ്പ് നൽകി.

തിരുവനന്തപുരം: ചിറയിൻകീഴിൽ പൊലീസിന്റെ ക്രൂരമർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ചതായി പരാതി. പെരുങ്കുഴി സ്വദേശി സജിയാണ് മരിച്ചത്. സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ മൃതദേഹവുമായി പ്രതിഷേധിച്ചു.

ഈ മാസം രണ്ടിന് 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി നടപ്പിലാക്കിയ പരിശോധനയ്ക്കിടെയാണ് സംഭവം. പെരുങ്കുഴിയിലെ വിഘ്നേശ്വരൻ എന്നയാളുടെ വീട്ടിൽ നിന്ന് നാല് ലിറ്റർ വിദേശമദ്യം പിടികൂടിയിരുന്നു. ചിറയിൻകീഴ് സി.ഐയുടെ നേതൃത്വത്തിൽ മഫ്തിയിലെത്തിയ എട്ടംഗ പൊലീസ് സംഘം വിഘ്നേശ്വരനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് അയൽവാസിയായ സജിക്ക് നേരെ ആക്രമണമുണ്ടായത്.

സജിയെ പൊലീസ് സംഘം വളഞ്ഞിട്ട് തല്ലുകയും നിലത്തു വീണപ്പോൾ ക്രൂരമായി ചവിട്ടുകയും വലിച്ചിഴയ്ക്കുകയും ചെയ്തതായി പ്രദേശവാസികൾ ആരോപിക്കുന്നു. തുടന്ന് വിഘ്നേശ്വരനുമായി പൊലീസ് സംഘം മടങ്ങി.

അവശനിലയിലായ സജിക്ക് രാത്രിയോടെ ശാരീരികാസ്വസ്ഥതകളും ഛർദിയും അനുഭവപ്പെടുകയായിരുന്നു. രക്തം ഛർദിച്ചതിനെ തുടർന്ന് ഞായറാഴ്ച ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പ്രാഥമിക മരുന്ന് നൽകി വീട്ടിലേക്ക് അയച്ചു. തുടർന്ന് തിങ്കളാഴ്ച പുലർച്ചെയോടെ സജി വീട്ടിൽ കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം എത്തിച്ച മൃതദേഹവുമായി നാട്ടുകാർ ശക്തമായ പ്രതിഷേധമുയർത്തി. സംഭവം വിവാദമായതോടെ, പരാതിയിൽ കർശന നടപടിയെടുക്കുമെന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി ഉറപ്പുനൽകിയതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം