Gyanesh Kumar: ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങളിൽ സുപ്രീം കോടതി ഇടപെടൽ; Form 6 മാറ്റം പരിശോധിക്കും
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ (Gyanesh Kumar) ഉന്നയിച്ചിരിക്കുന്ന ഏകപക്ഷീയ തീരുമാനങ്ങളെന്ന ആരോപണങ്ങളിൽ സുപ്രീം കോടതി വിശദമായ പരിശോധനയ്ക്ക് ഒരുങ്ങുന്നു. പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (SIR) നടപടികളുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനിലെ കൂട്ടായ തീരുമാനമെടുക്കൽ രീതി പാലിച്ചില്ലെന്നടക്കമുള്ള ആരോപണങ്ങളാണ് ഹർജികളിൽ ഉയർന്നത്. ഇതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ, കേന്ദ്ര സർക്കാർ, ഗ്യാനേഷ് കുമാർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ടവരോട് സുപ്രീം കോടതി മറുപടി തേടി (Gyanesh Kumar Supreme Court Notice).
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങൾ നിയമപ്രകാരമുള്ള കൂട്ടായ തീരുമാനങ്ങളായിരുന്നോ, അതോ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഏകപക്ഷീയമായി തീരുമാനമെടുത്തോ എന്നതാണ് കോടതി പരിശോധിക്കുക. ഇതിനായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
Form 6 മാറ്റം
വോട്ടർപട്ടികയിൽ പുതിയ വോട്ടർമാരുടെ പേര് ചേർക്കുന്നതിനുള്ള Form 6-ൽ SIR നടപടികളുടെ ഭാഗമായി വരുത്തിയ മാറ്റവും വാദത്തിനിടെ പ്രധാന വിഷയമായി. Form 6-ന്റെ പരിഷ്കരിച്ച രൂപത്തിന് സുപ്രീം കോടതി അനുമതി നൽകിയിരുന്നുവെന്ന വാദം ചീഫ് ജസ്റ്റിസ് തള്ളി.




