2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

താനാരാ സർക്കാരിന്റെ കാര്യം അന്വേഷിക്കാൻ'; അടൂർ പ്രകാശിനെതിരെ സൈബർ ആക്രമണവുമായി സതീശൻ ഫാൻസ്

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 3, ശനി | 06:10 AM
പങ്കുവെക്കുക:
താനാരാ സർക്കാരിന്റെ കാര്യം അന്വേഷിക്കാൻ'; അടൂർ പ്രകാശിനെതിരെ സൈബർ ആക്രമണവുമായി സതീശൻ ഫാൻസ്
താനാരാ സർക്കാരിന്റെ കാര്യം അന്വേഷിക്കാൻ'; അടൂർ പ്രകാശിനെതിരെ സൈബർ ആക്രമണവുമായി സതീശൻ ഫാൻസ്കേരളപ്രഭാതം

കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തമാകുന്നു. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരെ മുഖ്യമന്ത്രി വി.ഡി.സതീശനെ പിന്തുണയ്ക്കുന്ന കോൺഗ്രസ് പ്രവർത്തകർ. സർക്കാരിന്റെ കാര്യം അന്വേഷിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ഉണ്ടെന്നും യുഡിഎഫ് കൺവീനർ സ്വന്തം ഉത്തരവാദിത്തം മാത്രം നിർവഹിച്ചാൽ മതിയെന്നുമാണ് സതീശൻ അനുകൂലികളുടെ തിട്ടൂരം. കടുത്ത സൈബർ ആക്രമണം

അടൂർ പ്രകാശിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾക്ക് താഴെയാണ് സതീശൻ അനുകൂലികൾ സൈബർ ആക്രമണം നടത്തുന്നത്.

' താൻ ഇങ്ങനെ തന്നെ പറയണം. ഇനി ജയിച്ചാൽ അല്ലെ താനൊക്കെ കൊണയ്ക്കൂ'

' താങ്കൾക്ക് വല്ല പരാതിയും ഉണ്ടെങ്കിൽ അത് നേതൃത്വത്തെ അറിയിച്ചു കൂടെ? അത് പത്രമാധ്യമങ്ങളിലൂടെ അറിയിക്കേണ്ട ആവശ്യമുണ്ടോ? താങ്കളെപ്പോലുള്ളവരാണ് ഈ പാർട്ടിയുടെ ശാപം.'

'നീ രാജിവച്ചു പോടാ ചെറ്റേ... നിന്നെ ഒക്കെ ആർക്കു വേണം പര നാറി'

എന്നിങ്ങനെ നിരവധി മോശം കമന്റുകളാണ് അടൂർ പ്രകാശിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ

കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റണം

അടൂർ പ്രകാശിനെ യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് വലിയൊരു വിഭാഗം കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെടുന്നു. പാർട്ടിക്കെതിരെയാണ് അടൂർ പ്രകാശിന്റെ നീക്കമെന്നും സതീശനെ താഴെ ഇറക്കാൻ ഗ്രൂപ്പ് കളിക്കുന്നയാൾ മുന്നണി കൺവീനർ ആയി തുടരുന്നത് ശരിയല്ലെന്നും കോൺഗ്രസുകാർ പറയുന്നു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം