2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

അശ്വന്ത്‌ കോക്കിനെതിരെ എഫ്ഐആർ ഇട്ടു; അശ്വന്ത് ഓടിച്ച ജീപ്പിൽ രണ്ടു കുപ്പി മദ്യം, മദ്യപിച്ച് ലക്കില്ലാതെ ഇടിച്ചത് 2 വാഹനങ്ങളെ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 29, ചൊവ്വ | 04:00 AM
പങ്കുവെക്കുക:
അശ്വന്ത്‌ കോക്കിനെതിരെ എഫ്ഐആർ ഇട്ടു; അശ്വന്ത് ഓടിച്ച ജീപ്പിൽ രണ്ടു കുപ്പി മദ്യം, മദ്യപിച്ച് ലക്കില്ലാതെ ഇടിച്ചത് 2 വാഹനങ്ങളെ
അശ്വന്ത്‌ കോക്കിനെതിരെ എഫ്ഐആർ ഇട്ടു; അശ്വന്ത് ഓടിച്ച ജീപ്പിൽ രണ്ടു കുപ്പി മദ്യം, മദ്യപിച്ച് ലക്കില്ലാതെ ഇടിച്ചത് 2 വാഹനങ്ങളെകേരളപ്രഭാതം

അശ്വന്ത് ഓടിച്ച വാഹനത്തിൽ നിന്നും രണ്ടു കുപ്പി മദ്യം കണ്ടെത്തിയിട്ടുണ്ട്. വാഹനം പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് എരഞ്ഞിപ്പാലം ജംഗ്ഷനിൽ വെച്ച് അശ്വന്ത് കോക്കിന്‍റെ വാഹനം അപകടമുണ്ടാക്കിയത്.

​കോഴിക്കോട്: മദ്യപിച്ച് ലക്കില്ലാതെ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ പ്രമുഖ സിനിമ നിരൂപകനും യൂട്യൂബറുമായ അശ്വന്ത് കോക്കിനെതിരെ നടക്കാവ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അപകടകരമായ രീതിയിലും മദ്യപിച്ചും വാഹനമോടിച്ചതിനാണ് കേസ്. തിങ്കളാഴ്ച വൈകീട്ട് ഏഴോടെ എരഞ്ഞിപ്പാലം ജങ്ഷന് സമീപമാണ് കേസിനാസ്പദമായ സംഭവം.

​അശ്വന്ത് ഓടിച്ച മഹീന്ദ്ര ഥാർ ജീപ്പ് കൊട്ടാരം റോഡിൽ നിർത്തിയിട്ടിരുന്ന കാറിലും ഭിന്നശേഷിക്കാരൻ സഞ്ചരിച്ച ഇരുചക്രവാഹനത്തിലും ഇടിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും വാഹന ഉടമകളും ചേർന്നാണ് ജീപ്പ് തടഞ്ഞുനിർത്തിയത്. അപകടത്തിന് പിന്നാലെ വാഹനത്തിൽനിന്ന് പുറത്തിറങ്ങിയ അശ്വന്ത് നാട്ടുകാരോടും വിവരമറിഞ്ഞെത്തിയ പൊലീസിനോടും തട്ടിക്കയറി.

​നടക്കാവ് പൊലീസ് അശ്വന്തിനെ കസ്റ്റഡിയിലെടുത്ത് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനക്ക് വിധേയനാക്കി. അമിതമായി മദ്യപിച്ചതായി തെളിഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. അശ്വന്തിന്റെ ജീപ്പിൽനിന്ന് രണ്ട് കുപ്പി മദ്യം പൊലീസ് കണ്ടെടുത്തു. വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം