2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

എംജി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്: എസ്എഫ്ഐക്ക് വിജയം, 6 വർഷത്തിനുശേഷം ആലുവ യുസി കോളേജ് പിടിച്ചെടുത്തു

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 29, ചൊവ്വ | 01:39 PM
പങ്കുവെക്കുക:
എംജി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്: എസ്എഫ്ഐക്ക് വിജയം, 6 വർഷത്തിനുശേഷം ആലുവ യുസി കോളേജ് പിടിച്ചെടുത്തു
എംജി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്: എസ്എഫ്ഐക്ക് വിജയം, 6 വർഷത്തിനുശേഷം ആലുവ യുസി കോളേജ് പിടിച്ചെടുത്തുകേരളപ്രഭാതം

മുപ്പതിന് മുകളിൽ കോളേജുകളിൽ എസ്എഫ്ഐ വിജയിച്ചപ്പോൾ 12ൽ അധികം കോളേജുകളിൽ കെഎസ്‌യുവും വിജയം നേടി. യുസി കോളേജിൽ എസ്എഫ്ഐയും എംഎ കോളേജിൽ കെഎസ്‍യുവും വർഷങ്ങൾക്ക് ശേഷം ഭരണം പിടിച്ചു.

കൊച്ചി: എം.ജി സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക് മിന്നുന്ന വിജയം. ആറ് വർഷത്തെ ഇടവേളക്ക് ശേഷം ആലുവ യു.സി കോളേജ് എസ്‌എഫ്‌ഐ തിരിച്ചുപിടിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ ആകെയുള്ള 14 സീറ്റുകളും എസ്‌എഫ്‌ഐ നിലനിർത്തി. ​എറണാകുളം ലോ കോളേജ്, തൃക്കാക്കര ഭാരത് മാതാ കോളേജ്, എറണാകുളം സെൻ്റ് ആൽബർട്ട്സ്, കൊച്ചി എം.ഇ.എസ് കോളേജ് തുടങ്ങി മുപ്പതിലധികം ക്യാമ്പസുകളിൽ എസ്‌എഫ്‌ഐ യൂണിയൻ വിജയം നേടി. ​അതേസമയം, കോതമംഗലം എം.എ കോളേജിലും കാലടി ശ്രീശങ്കര കോളേജിലും ഏഴ് വർഷത്തിന് ശേഷം കെ.എസ്.യു വിജയം വരിച്ചു. 12 ലധികം കോളേജുകളിലാണ് കെ.എസ്.യു ഭരണത്തിലെത്തിയത്. തേവര സെയ്ക്രഡ് ഹാർട്ട്, ആലുവ അൽ അമീൻ, മൂവാറ്റുപുഴ നിർമ്മല കോളേജ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റുകളും കെ.എസ്.യു നിലനിർത്തി.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം