2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ലഹരിവിരുദ്ധ സന്ദേശവുമായി 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 12:59 PM
പങ്കുവെക്കുക:
ലഹരിവിരുദ്ധ സന്ദേശവുമായി 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്
ലഹരിവിരുദ്ധ സന്ദേശവുമായി 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്കേരളപ്രഭാതം


കൊച്ചി: 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ദാനച്ചടങ്ങ് ഒക്ടോബർ 2ന് കൊച്ചി IMA ഹാളിൽ നടക്കും. വൈകിട്ട് 6.30ന് ആരംഭിക്കുന്ന ചടങ്ങ് കേരള സാംസ്കാരിക-ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്, മലയാളത്തിന്റെ പ്രിയതാരം, പത്മ പുരസ്കാര ജേതാവായ മമ്മൂട്ടി, ജല വിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉൾപ്പടെയുള്ള കലാ, സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ ചേർന്ന് ഉദ്ഘാടനം ചെയ്യും.

Amal SasikumaramalEdit Profile

കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷനും പ്രമുഖ ബ്രാൻഡിംഗ് സ്ഥാപനമായ Biscon Marketing Solutions Pvt. Ltd.-ഉം സംയുക്തമായി സംഘടിപ്പിക്കുന്ന പുരസ്കാര നിശയിൽ മോഹൻലാലിനെ മികച്ച നടനായും കല്യാണി പ്രിയദർശൻ, അനശ്വര രാജൻ എന്നിവരെ മികച്ച നടിമാരായും പ്രിയദർശൻ, എം ജി ശ്രീകുമാർ എന്നിവർ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി സിനിമാരംഗത്ത് മികവ് തെളിയിച്ച 70 ഓളം പ്രതിഭകളെ ചടങ്ങിൽ ആദരിക്കും.

മലയാള സിനിമയുടെ കലാപരമായ മികവിനെയും മികച്ച സംഭാവനകളെയും ആദരിക്കുന്ന കേരള ഫിലിം ക്രിട്ടിക്സ് അവാർഡിന് അഞ്ച് പതിറ്റാണ്ടിനോട് അടുക്കുന്ന പാരമ്പര്യവും വിശ്വാസ്യതയുമുണ്ട്. വിവിധ പുരസ്കാര വിഭാഗങ്ങളിലേക്കായി ലഭിച്ച സിനിമകളിൽ നിന്ന് വിദഗ്ഗ ജൂറിയുടെ വിശദമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. ഈ വർഷം 70 സിനിമകളാണ് വിവിധ വിഭാഗങ്ങളിലായി പരിഗണിച്ചത്.

സിനിമയുടെ വേദിയിൽ നിന്ന് സമൂഹത്തിനായി ഒരു സന്ദേശം സിനിമയെ ആദരിക്കുന്ന വേദി എന്നതിലുപരി, സമൂഹത്തിൽ പ്രാധാനമുള്ള വിഷയങ്ങളിൽ ജനകീയ ഇടപെടലുകൾക്ക് പിന്തുണ നൽകുന്ന വേദിയായി കേരള ഫിലിം ക്രിട്ടിക്സ് അവാർഡിനെ കൂടുതൽ വിപുലപ്പെടുത്തുകയാണ് ഈ വർഷം. യുവതലമുറയുടെ ജീവിതത്തെയും സ്വപ്നങ്ങളെയും കുടുംബങ്ങളെയും ഗുരുതരമായി ബാധിക്കുന്ന ലഹരി ഉപയോഗത്തിനെതിരായ കേരള സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ ഉൾപ്പെടെയുള്ള ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പിന്തുണ പ്രഖ്യാപിക്കുന്നു.

സിനിമയെ ആഘോഷിക്കുന്നതിനൊപ്പം, യുവതലമുറയുടെ സ്വപ്നങ്ങളും ഭാവിയും സംരക്ഷിക്കാനുള്ള സാമൂഹിക ഉത്തരവാദിത്തവും ഏറ്റെടുക്കുകയാണ് 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്. ബന്ധപ്പെടേണ്ടവർ ഡോ. ജോർജ് ഓണക്കൂർ പ്രസിഡന്റ് & ജൂറി ചെയർമാൻ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ തേക്കിൻകാട് ജോസഫ് ജനറൽ സെക്രട്ടറി കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം