'തൂഫാൻ തദ്ദേശം' തുടങ്ങി, 'ഓപ്പറേഷൻ തൂഫാൻ' രണ്ടാം ഘട്ടത്തിൽ വാർഡുകളിലും വീശിയടിക്കും; വിദ്യാലയങ്ങളിൽ ക്യാമറ, എല്ലാവരും തൂഫാൻ വാരിയർ എന്ന് ചെന്നിത്തല
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

മലപ്പുറം): ലഹരി നിർമാർജനത്തിനായി സർക്കാർ ആവിഷ്കരിച്ച 'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' പദ്ധതിക്ക് വേങ്ങരയിൽ തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. ലഹരിക്കെതിരെയുള്ള പോരാട്ടം ഇനി സംസ്ഥാനത്തെ ഓരോ വാർഡുകളിലേക്കും വ്യാപിപ്പിക്കുമെന്നും, ഇതിനായി വാർഡ് തലങ്ങളിൽ പ്രത്യേക തൂഫാൻ സമിതികൾ രൂപീകരിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന തൂഫാന്റെ രണ്ടാം ഘട്ടത്തിൽ വിദ്യാലയ കേന്ദ്രീകൃത പ്രതിരോധ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകും. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു. ലഹരിക്കെതിരെയുള്ള പ്രതിരോധത്തിൽ നാടൊന്നാകെ പങ്കാളികളാകണമെന്നും എല്ലാവരും 'തൂഫാൻ വാരിയർ'മാർ ആകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ലഹരി വലയിൽ അകപ്പെട്ടുപോയവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായി 'തൂഫാൻ കെയർ' എന്ന പേരിൽ പ്രത്യേക പുനരധിവാസ പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്. ബാധിതർക്ക് സൗജന്യവും മികച്ചതുമായ ചികിത്സയും സമഗ്രമായ പുനരധിവാസവും പദ്ധതിയിലൂടെ ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ആദ്യഘട്ട പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തെ ലഹരി ഉപയോഗത്തിൽ 30 ശതമാനം വരെ കുറവുണ്ടാക്കാൻ കഴിഞ്ഞതായാണ് ഔദ്യോഗിക വിലയിരുത്തൽ. ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച ശേഷം കഴിഞ്ഞ 117 ദിവസത്തിനിടെ വ്യാപക പരിശോധനകളാണ് സംസ്ഥാനത്തുടനീളം നടന്നത്. ഇതുവരെ 11,677 കേസുകൾ രജിസ്റ്റർ ചെയ്യുകയും 12,584 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ നിയമനടപടികളും ലഹരിവിരുദ്ധ ബോധവൽക്കരണവും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കാനാണ് തീരുമാനം.
മലപ്പുറം:ലഹരിനിർമാർജനത്തിനായി സർക്കാർ ആവിഷ്കരിച്ച 'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' പദ്ധതിക്ക് വേങ്ങരയിൽ തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. ലഹരിക്കെതിരെയുള്ള പോരാട്ടം ഇനി സംസ്ഥാനത്തെ ഓരോ വാർഡുകളിലേക്കും വ്യാപിപ്പിക്കുമെന്നും, ഇതിനായി വാർഡ് തലങ്ങളിൽ പ്രത്യേക തൂഫാൻ സമിതികൾ രൂപീകരിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന തൂഫാന്റെ രണ്ടാം ഘട്ടത്തിൽ വിദ്യാലയ കേന്ദ്രീകൃത പ്രതിരോധ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകും. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു. ലഹരിക്കെതിരെയുള്ള പ്രതിരോധത്തിൽ നാടൊന്നാകെ പങ്കാളികളാകണമെന്നും എല്ലാവരും 'തൂഫാൻ വാരിയർ'മാർ ആകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ലഹരി വലയിൽ അകപ്പെട്ടുപോയവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായി 'തൂഫാൻ കെയർ' എന്ന പേരിൽ പ്രത്യേക പുനരധിവാസ പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്. ബാധിതർക്ക് സൗജന്യവും മികച്ചതുമായ ചികിത്സയും സമഗ്രമായ പുനരധിവാസവും പദ്ധതിയിലൂടെ ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ആദ്യഘട്ട പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തെ ലഹരി ഉപയോഗത്തിൽ 30 ശതമാനം വരെ കുറവുണ്ടാക്കാൻ കഴിഞ്ഞതായാണ് ഔദ്യോഗിക വിലയിരുത്തൽ.
ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച ശേഷം കഴിഞ്ഞ 117 ദിവസത്തിനിടെ വ്യാപക പരിശോധനകളാണ് സംസ്ഥാനത്തുടനീളം നടന്നത്. ഇതുവരെ 11,677 കേസുകൾ രജിസ്റ്റർ ചെയ്യുകയും 12,584 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ നിയമനടപടികളും ലഹരിവിരുദ്ധ ബോധവൽക്കരണവും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കാനാണ് തീരുമാനം.




