2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കേരളത്തില്‍ എയിംസ് വരണം, യോഗ്യമായ സ്ഥലം തൃശൂര്‍ തന്നെ; സുരേഷ് ഗോപി

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 12:53 PM
പങ്കുവെക്കുക:
കേരളത്തില്‍ എയിംസ് വരണം, യോഗ്യമായ സ്ഥലം തൃശൂര്‍ തന്നെ; സുരേഷ് ഗോപി
കേരളത്തില്‍ എയിംസ് വരണം, യോഗ്യമായ സ്ഥലം തൃശൂര്‍ തന്നെ; സുരേഷ് ഗോപികേരളപ്രഭാതം

കൊച്ചി: കേരളത്തില്‍ എയിംസ് വരണം എന്നാണ് താന്‍ ഇപ്പോഴും പറയുന്നതെന്നും യോഗ്യമായ സ്ഥലം തൃശൂരെന്നും സുരേഷ് ഗോപി എംപി. വിഷയത്തില്‍ സ്റ്റേറ്റിന് ആര്‍ജവമുണ്ടാകണമെന്നും തൃശൂരില്‍ ബിജെപി എംപി ആയതുകൊണ്ട് പരിഗണിക്കാതിരിക്കണ്ട എന്നു പറയുന്ന ആര്‍ജവമുണ്ടായാല്‍ അത് തൃശൂര് വരുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ അറിയാതെ കേരളത്തില്‍ എയിംസ് അനുവദിക്കില്ല. തൃശൂരാണ് ഏറ്റവും മികച്ച സ്ഥലമെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍, എയിംസിനായി കേരളത്തെ പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു. കേരളത്തിന് എയിംസ് എന്ന സ്വപ്നം വൈകാതെ സാക്ഷാത്കരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

സാമ്പത്തികമായി നോക്കുകയാണെങ്കില്‍ ആലപ്പുഴയ്ക്ക് തന്നെയാണ് കൊടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 2016 മുതല്‍ ഇത് നടപ്പാക്കാത്തതിന്റെ കാണവും അത് തന്നെയായിരുന്നു. ആലപ്പുഴ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഒരു കാരണവശാലും ആലപ്പുഴയ്ക്ക് ഇടില്ല- അദ്ദേഹം പറഞ്ഞു.

ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ ധൈര്യം ഉണ്ടെങ്കില്‍ തന്റെ കൂടെ ഇരിക്കണമെന്നും അദ്ദേഹത്തിന്റെ മുഖ്യമന്ത്രിക്ക് കാര്യങ്ങള്‍ മനസിലായിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. എയിംസ് വിഷയം വിശദീകരിച്ച് മടുത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സ്ഥാപിക്കുന്നതിനായി കോട്ടയത്തെ വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ സ്ഥലവും പരിഗണിക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നു.

ഹെല്‍ത്ത് എന്ന് പറയുന്നത് സ്റ്റേറ്റ് സബജക്ട് ആണെന്നും അടിസ്ഥാന സൗകര്യമൊരുക്കിക്കൊണ്ടുള്ള പിന്തുണയാണ് കേന്ദ്രം കൊടുക്കുന്നതെന്നും അദ്ദേഹം പററഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും എയിംസ് വരണം. സംസ്ഥാന സര്‍ക്കാര്‍ സ്ഥലം നല്‍കണമെന്നും വ്യക്തമാക്കി.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം