2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

വാര്‍ത്ത EN Suresh Babuവിനെ CPM ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത് യുവതിയുടെ പരാതിയിലെന്ന് റിപ്പോര്‍ട്ട് ; കൂടുതല്‍ നടപടികള്‍ക്ക് സാധ്യത

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 01:31 PM
പങ്കുവെക്കുക:
വാര്‍ത്ത EN Suresh Babuവിനെ CPM ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത് യുവതിയുടെ പരാതിയിലെന്ന് റിപ്പോര്‍ട്ട് ; കൂടുതല്‍ നടപടികള്‍ക്ക് സാധ്യത
വാര്‍ത്ത EN Suresh Babuവിനെ CPM ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത് യുവതിയുടെ പരാതിയിലെന്ന് റിപ്പോര്‍ട്ട് ; കൂടുതല്‍ നടപടികള്‍ക്ക് സാധ്യതകേരളപ്രഭാതം

പാലക്കാട്: CPM ജില്ലാ സെക്രട്ടിയായിരുന്ന ഇഎന്‍ സുരേഷ് ബാബുവിനെ നീക്കിയത് ഒരു യുവതി സംസ്ഥാന നേതൃത്വത്തിന് നല്‍കിയ പരാതിയെ തുടര്‍ന്നെന്ന് വിവരം. ഗുരുതര പരാമര്‍ശങ്ങളുള്ള പരാതിയും അതിലെ വാദങ്ങള്‍ സാധൂകരിക്കുന്ന ഡിജിറ്റല്‍ തെളിവുകളും അടക്കം യുവതി സംസ്ഥാന നേതൃത്വത്തെ സമീപിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഈ സാഹചര്യത്തില്‍ ഇഎന്‍ സുരേഷ് ബാബുവിനെതിരെ കൂടുതല്‍ അച്ചടക്ക നടപടിക്ക് സംസ്ഥാന നേതൃത്വം ഒരുങ്ങുന്നുകയാണെന്ന വിവരവും പുറത്തുവരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയെങ്കിലും സെക്രട്ടേറിയറ്റ് അംഗം, സംസ്ഥാന സമിതി അംഗം എന്നീ നിലകളില്‍ തുടരുകയാണ് അദ്ദേഹം.

ഈ പദവികളില്‍ നിന്ന് നീക്കി പ്രാഥമിക അംഗത്വത്തില്‍ നിന്നടക്കം പുറത്താക്കുമെന്നാണ് സൂചനകള്‍. വിപുലീകൃത ജില്ലാ കമ്മിറ്റികള്‍ക്ക് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരിക്കും തീരുമാനം.


പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം