കുറഞ്ഞ വിലയില്‍ ഒരു കിടിലന്‍ Electric Scooter ; ഡെല്‍റ്റിക് ഡ്രിക്‌സിന് പരിപാലനച്ചിലവും കുറവ്
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

മുംബൈ: അടിക്കടി വര്‍ധിക്കുന്ന ഇന്ധനവില, ഉയര്‍ന്ന അറ്റകുറ്റപ്പണി ചിലവ് തുടങ്ങിയവ ആളുകളെ വ്യാപകമായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആകര്‍ഷിക്കുകയാണ്. കുറഞ്ഞ പരിപാലനച്ചിലവ്, അറ്റകുറ്റപ്പണികളിലെ കുറവ്, പരിസ്ഥിതി സൗഹൃദ സ്വഭാവം, സര്‍ക്കാരുകളുടെ സബ്‌സിഡികള്‍ എന്നിവ Electric Scooter സ്വന്തമാക്കാന്‍ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ഫലത്തില്‍ ഇലക്ട്രിക് വാഹന വിപണി വന്‍ കുതിപ്പ് രേഖപ്പെടുത്തുകയും ചെയ്യുന്നു. ഈ വര്‍ഷം ഇതുവരെ, അതായത് 9 മാസം കൊണ്ട് 15 ലക്ഷത്തിലേറെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റഴിഞ്ഞുവെന്നത് ഡിമാന്‍ഡിന്റെ ഉത്തമ ദൃഷ്ടാന്തവുമാണ്.
നിരവധി ഇലക്ട്രിക് വാഹന ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടേതായ മികവ് രേഖപ്പെടുത്തി നിലനില്‍ക്കുന്നുണ്ട്. ഇതില്‍ വേറിട്ടുനില്‍ക്കുന്നതാണ് ഡെല്‍റ്റിക് (Deltic Drixx). നഗരപ്രദേശങ്ങളിലെ ദൈനംദിന യാത്രകള്‍ക്ക് അനുയോജ്യമായ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നല്‍കുന്നതില്‍ ഈ ബ്രാന്‍ഡ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
ആകര്‍ഷകമായ രൂപകല്‍പ്പനക്കൊപ്പം, മികച്ച സവിശേഷതകള്‍, എളുപ്പമുള്ള റൈഡിങ് അനുഭവം, കുറഞ്ഞ പ്രവര്‍ത്തനച്ചെിലവ് എന്നിവയാല്‍ ഡെല്‍റ്റിക് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉപഭോക്താക്കളെ അത്രമേല്‍ ആകര്‍ഷിക്കുകയും ചെയ്യുന്നു.
മോഡലിനെ ആശ്രയിച്ച്, ബാറ്ററി ശേഷി, റേഞ്ച്, മോട്ടോര്‍ പ്രകടനം, ചാര്‍ജിങ് സമയം, വേഗത എന്നിവയില്‍ മാറ്റങ്ങളുണ്ട്. ദൈനംദിന ഓഫീസ് യാത്രകള്‍ക്കും നഗര യാത്രകള്‍ക്കും ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡെല്‍റ്റിക് മോഡലുകള്‍ മികച്ച ഒപ്ഷനാണ്. ഡെല്‍റ്റിക് ഡ്രിക്‌സ് ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലിന്റെ വില, റേഞ്ച്, സവിശേഷതകള്‍ എന്നിവയറിയാം.




