2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഉപതെരഞ്ഞെടുപ്പ്; എൽ.ഡി.എഫ് തിരിച്ചുവരവിന്റെ സൂചന; യു.ഡി.എഫ് ഭൂരിപക്ഷം കുറഞ്ഞു: എം.വി. ഗോവിന്ദൻ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 29, ചൊവ്വ | 11:48 AM
പങ്കുവെക്കുക:
ഉപതെരഞ്ഞെടുപ്പ്; എൽ.ഡി.എഫ് തിരിച്ചുവരവിന്റെ സൂചന; യു.ഡി.എഫ് ഭൂരിപക്ഷം കുറഞ്ഞു: എം.വി. ഗോവിന്ദൻ
ഉപതെരഞ്ഞെടുപ്പ്; എൽ.ഡി.എഫ് തിരിച്ചുവരവിന്റെ സൂചന; യു.ഡി.എഫ് ഭൂരിപക്ഷം കുറഞ്ഞു: എം.വി. ഗോവിന്ദൻകേരളപ്രഭാതം

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന്റെ വ്യക്തമായ തിരിച്ചുവരവാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പ്രകടമായ മുന്നേറ്റമുണ്ടാക്കിയതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന്റെ വ്യക്തമായ തിരിച്ചുവരവിന്റെ സൂചനയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയ വോട്ടിങ് നടന്ന ഇടങ്ങളിലെല്ലാം എൽ.ഡി.എഫ് ആണ് മുന്നേറിയത്. എൽ.ഡി.എഫിന്റെ സീറ്റുകൾ 15ൽ നിന്ന് 18 ആയി ഉയർന്നു. അതേസമയം, യു.ഡി.എഫിന്റെ സീറ്റ് നില 22ൽ നിന്ന് 19 ആയി കുറഞ്ഞു. യു.ഡി.എഫ് ജയിച്ചിടങ്ങളിലെല്ലാം ഭൂരിപക്ഷം ഇടിഞ്ഞപ്പോൾ എൽ.ഡി.എഫ് വിജയിച്ച ഇടങ്ങളിൽ ഭൂരിപക്ഷം വർധിപ്പിച്ചു. കല്ലറയിൽ യു.ഡി.എഫ് വിജയിച്ചെങ്കിലും ഭൂരിപക്ഷത്തിൽ വലിയ കുറവുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഏഴ് ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളിൽ അഞ്ചെണ്ണം എൽ.ഡി.എഫും രണ്ടെണ്ണം യു.ഡി.എഫും നേടി.

ബി.ജെ.പിയുമായി ഉണ്ടാക്കിയ രഹസ്യ കൂട്ടുകെട്ടിന്റെ ഭാഗമായാണ് ചിലയിടങ്ങളിൽ യു.ഡി.എഫ് ജയിച്ചത്. കഴിഞ്ഞ തവണ പതിനായിരത്തിലധികം വോട്ട് നേടിയ ബി.ജെ.പിക്ക് ഇത്തവണ അയ്യായിരത്തിൽ താഴെ വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ബി.ജെ.പിയുടെ വോട്ടുകൾ യു.ഡി.എഫിലേക്ക് മറിഞ്ഞു. ഇടതുപക്ഷത്തെ പൂർണമായി ഇല്ലാതാക്കാമെന്ന് കരുതിയവർക്കുള്ള കൃത്യമായ മറുപടിയാണ് ജനങ്ങൾ നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.ഡി.എഫ് സർക്കാറിന്റെ ജനവിരുദ്ധ നയങ്ങളെ വിമർശിച്ച അദ്ദേഹം, മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും കുറ്റപ്പെടുത്തി. ഇ.ഡിക്കെതിരായ നിലപാടിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അവസരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരായ സൈബർ അധിക്ഷേപ കേസിൽ കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് പ്രതികളെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം