ഗാന്ധിജയന്തി അവധിക്ക് നാട്ടിൽ പോകാം; ബെംഗളൂരുവിൽനിന്ന് സ്പെഷ്യൽ ട്രെയിൻ; എഗ്‌മോർ, കാരയ്ക്കൽ എക്സ്പ്രസുകളിൽ അധിക കോച്ച്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

എസ്എംവിടി ബെംഗളൂരു- തിരുവനന്തപുരം നോർത്ത്, എറണാകുളം ജങ്ഷൻ-ചെന്നൈ എഗ്‌മോർ-എറണാകുളം ജങ്ഷൻ സ്പെഷ്യൽ എക്സ്പ്രസുകളാണ് പ്രഖ്യാപിച്ചത്. എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ എക്സ്പ്രസ്(06585) ഒക്ടോബർ ഒന്നിന് വൈകിട്ട് 04.50-ന് എസ്എംവിടി ബെംഗളൂരുവിൽനിന്ന് പുറപ്പെടും. ഒക്ടോബർ രണ്ടിന് രാവിലെ 10 മണിക്ക് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.
തിരുവനന്തപുരം: ഗാന്ധിജയന്തിയും വാരാന്ത്യ അവധിയും പ്രമാണിച്ച് നാട്ടിലേക്ക് പോകുന്നവർക്കായി റെയിൽവേ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്ത് നിന്ന് ചെന്നൈ എഗ്‌മോറിലേക്കുമാണ് സർവീസുകൾ. ഇതിനുപുറമെ കാരയ്ക്കൽ, മംഗളൂരു എക്സ്പ്രസുകളിൽ അധിക കോച്ചുകളും അനുവദിച്ചിട്ടുണ്ട്.
പ്രധാന സ്പെഷ്യൽ ട്രെയിനുകൾ:
എസ്.എം.വി.ടി ബെംഗളൂരു - തിരുവനന്തപുരം നോർത്ത് (06585): ഒക്ടോബർ ഒന്നിന് വൈകീട്ട് 04.50-ന് ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് ഒക്ടോബർ രണ്ടിന് രാവിലെ 10.00-ന് തിരുവനന്തപുരം നോർത്തിലെത്തും.
തിരുവനന്തപുരം നോർത്ത് - ബെംഗളൂരു കന്റോൺമെന്റ് (06586): ഒക്ടോബർ മൂന്നിന് ഉച്ചയ്ക്ക് 12.40-ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് ഒക്ടോബർ നാലിന് രാവിലെ 06.00-ന് ബെംഗളൂരുവിലെത്തും.
സ്റ്റോപ്പുകൾ: വർക്കല, കൊല്ലം, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, പാലക്കാട്.
എറണാകുളം ജങ്ഷൻ - ചെന്നൈ എഗ്‌മോർ (06056): ഒക്ടോബർ നാലിന് രാത്രി 11.10-ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് ഒക്ടോബർ അഞ്ചിന് ഉച്ചയ്ക്ക് 12.30-ന് ചെന്നൈ എഗ്‌മോറിലെത്തും.
ചെന്നൈ എഗ്‌മോർ - എറണാകുളം ജങ്ഷൻ (06055): ഒക്ടോബർ അഞ്ചിന് ഉച്ചയ്ക്ക് 02.30-ന് എഗ്‌മോറിൽനിന്ന് പുറപ്പെട്ട് ഒക്ടോബർ ആറിന് രാവിലെ 04.30-ന് എറണാകുളത്തെത്തും.
കേരളത്തിലെ സ്റ്റോപ്പുകൾ: ആലുവ, തൃശ്ശൂർ, പാലക്കാട്.
അധിക കോച്ചുകൾ അനുവദിച്ച ട്രെയിനുകൾ:
കാരയ്ക്കൽ - എറണാകുളം - കാരയ്ക്കൽ എക്സ്പ്രസ് (16187/16188): ഒരു സ്ലീപ്പർ കോച്ച് അധികമായി അനുവദിച്ചു. സെപ്റ്റംബർ 30 മുതൽ ജനുവരി ആറുവരെയാണ് ഈ താത്കാലിക സൗകര്യം. ഇതോടെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം 14 ആയി ഉയർന്നു.
ചെന്നൈ എഗ്‌മോർ - മംഗളൂരു സെൻട്രൽ - ചെന്നൈ എഗ്‌മോർ എക്സ്പ്രസ് (16159/16160): ഒരു സ്ലീപ്പർ കോച്ച് കൂടി അധികമായി അനുവദിച്ചിട്ടുണ്ട്.




