2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

തിരുവനന്തപുരം കോര്‍പറേഷൻ ബിജെപി കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 3, ശനി | 09:25 AM
പങ്കുവെക്കുക:
തിരുവനന്തപുരം കോര്‍പറേഷൻ ബിജെപി കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ
തിരുവനന്തപുരം കോര്‍പറേഷൻ ബിജെപി കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖകേരളപ്രഭാതം

"പ്രിയപ്പെട്ടവരെ... ഞാൻ 30.09.2026ൽ കൗൺസിലർ സ്ഥാനത്തു നിന്ന് സ്വകാര്യ കാരണങ്ങൾ കൊണ്ട് രാജിവെക്കുന്നതായി അറിയിച്ച് മേയർ ശ്രീ വി.വി. രാജേഷിന് കത്ത് നൽകിയിട്ടുണ്ട്. കത്തിന്റെ പകർപ്പ് ജില്ലാ കളക്ടർക്ക് തിങ്കളാഴ്ച സമർപ്പിക്കും. നിങ്ങൾ എനിക്ക് നൽകിയ എല്ലാ സ്നേഹത്തിനും സഹകരണത്തിനും അഗാധമായ നന്ദി അറിയിക്കുന്നു." - ശ്രീലേഖ സന്ദേശത്തിൽ വ്യക്തമാക്കി.

തിരുവനന്തപുരം: ബിജെപി നേതൃത്വവുമായുള്ള ഭിന്നത രൂക്ഷമായതിനെ തുടർന്ന് തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ. മേയർ സ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്ന ശ്രീലേഖയുടെ രാജി, കോർപറേഷനിൽ വൻ മുന്നേറ്റം നടത്തിയ ബിജെപിക്ക് വലിയ തിരിച്ചടിയായി. ശ്രീലേഖയുടെ രാജിയോടെ കോർപറേഷനിൽ ബിജെപിയുടെ കൗൺസിലർമാരുടെ എണ്ണം 49 ആയി ചുരുങ്ങി.

സ്വകാര്യ കാരണങ്ങളാലാണ് രാജിയെന്നാണ് ശ്രീലേഖയുടെ ഔദ്യോഗിക വിശദീകരണം. വാർഡ് വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച സന്ദേശത്തിലാണ് രാജിവിവരം അറിയിച്ചത്.

അതേസമയം, ശ്രീലേഖയുടെ രാജി സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ഡെപ്യൂട്ടി മേയർ ആശാനാഥ് പ്രതികരിച്ചു. പാർട്ടി നേതൃത്വവും ശ്രീലേഖയും തമ്മിൽ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങളാണ് അപ്രതീക്ഷിത രാജിയിലേക്ക് നയിച്ചതെന്നാണ് വിവരങ്ങൾ.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം