2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

തലസ്ഥാനത്തെ സംഘർഷം: എസ്എഫ്ഐ- യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 1, വ്യാഴം | 04:27 PM
പങ്കുവെക്കുക:
തലസ്ഥാനത്തെ സംഘർഷം: എസ്എഫ്ഐ- യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി
തലസ്ഥാനത്തെ സംഘർഷം: എസ്എഫ്ഐ- യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തികേരളപ്രഭാതം

തിരുവനന്തപുരം നഗരത്തില്‍ ഇന്നലെ രാത്രിയിലുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് കേസെടുത്തു. അക്രമവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം 2 കേസുകളാണ് മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുഖ്യതിരെഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് അമിത് ഷായ്‌ക്കെതിരെ നടത്തിയ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

യൂണിവേഴ്‌സിറ്റി കോളേജില്‍ പവര്‍ക്കട്ട് സമയത്ത് ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ പൂക്കി കട്ടെന്ന് ആക്ഷേപിക്കുകയും പുറത്ത് പ്രതിഷേധവുമായി പോയിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹോസ്റ്റലിന് നേരെ തീപ്പന്തങ്ങള്‍ എറിയുകയുമായിരുന്നു. ഇതിന് പിന്നാലെ ഹോസ്റ്റലില്‍ നിന്നും വിദ്യാര്‍ഥികള്‍ കല്ലേറ് നടത്തിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. പോലീസ് ക്യാമ്പസിനകത്തെത്തി ലാത്തി ചാര്‍ജ് നടത്തി.

പോലീസ്- യൂത്ത് കോണ്‍ഗ്രസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ ഇന്ന് പഠിപ്പ് മുടക്കി പ്രതിഷേധിക്കുകയാണ്. സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കാനാണ് ആഹ്വാനം. സെക്രട്ടറിയേറ്റിലേക്കും ജില്ലാ പോലീസ് മേധാവിമാരുടെ ഓഫീസുകളിലേക്കും പ്രതിഷേധ മാര്‍ച്ചിനും എസ്എഫ്‌ഐ തീരുമാനിച്ചിട്ടുണ്ട്

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം