2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഇ. എൻ സുരേഷ് ബാബുവിനെതിരെ പടയൊരുക്കം; CPIM പാലക്കാട്‌ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാൻ സാധ്യത

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 4, ഞായർ | 10:15 AM
പങ്കുവെക്കുക:
ഇ. എൻ സുരേഷ് ബാബുവിനെതിരെ പടയൊരുക്കം; CPIM പാലക്കാട്‌ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാൻ സാധ്യത
ഇ. എൻ സുരേഷ് ബാബുവിനെതിരെ പടയൊരുക്കം; CPIM പാലക്കാട്‌ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാൻ സാധ്യതകേരളപ്രഭാതം

പാലക്കാട്: സിപിഐഎം പാലക്കാട്‌ ജില്ലാ സെക്രട്ടറി ഇ. എൻ സുരേഷ് ബാബുവിനെ മാറ്റാൻ സാധ്യത. ഒട്ടേറെ പരാതികൾ ലഭിച്ച സാഹചര്യത്തിൽ സുരേഷ് ബാബുവിനെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. സുരേഷ് ബാബുവിനെതിരെ പാർട്ടിയിൽ പടയൊരുക്കം ശക്തം. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും ഇഎന്‍ സുരേഷ് ബാബുവിനെതിരെ നിരവധി പരാതികള്‍ വന്നിരുന്നു. ഈ പരാതികള്‍ സംസ്ഥാന സെക്രട്ടറിയേറ്റിലും ലഭിച്ചെന്നാണ് സൂചന. പാര്‍ട്ടിയിലെ വിഭാഗീയത പരിഹരിക്കാന്‍ ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ ഇഎന്‍ സുരേഷ് ബാബുവിന് കഴിഞ്ഞില്ല, വിമത നീക്കങ്ങള്‍ തടയാന്‍ കഴിഞ്ഞില്ല തുടങ്ങിയ പരാതികളാണ് ഉയര്‍ന്നിരുന്നത്. ഒറ്റപ്പാലം, പുതുശ്ശേരി കമ്മിറ്റികളാണ് ഈ പരാതികള്‍ ഉന്നയിച്ചിരിക്കുന്നത്.അടുത്ത ജില്ലാ സമ്മേളനത്തിന് മുന്‍പ് നടപടിയുണ്ടാകുമെന്നാണ് വിവരം. ജില്ലാ സെക്രട്ടറി പക്വതയില്ലാതെയാണ് പെരുമാറുന്നതെന്നാണ് അംഗങ്ങള്‍ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം. ജില്ലാ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടെ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇഎന്‍ സുരേഷ് ബാബു മുന്‍കൈ എടുക്കുന്നില്ലെന്ന ആരോപണങ്ങളുമുണ്ട്.

​കോങ്ങാട്, തൃത്താല ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പാർട്ടിക്കുള്ളിലെ വിഭാഗീയത ആണെന്ന് ജില്ലാ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. അട്ടപ്പാടിയിലെ അനധികൃത ഭൂമി ഇടപാടുകളിൽ സിപിഐഎം നേതാക്കൾക്ക് പങ്കുണ്ട്. റിയൽ എസ്റ്റേറ്റ് മാഫിയയായി സിപിഐഎം മാറിയെന്നും ,നേതാക്കളുടെ സ്വത്ത് വിവരം കണക്കുകൾ പുറത്തുവിടണമെന്നും റിപ്പോർട്ടിൽ പറയുന്നു. പാർട്ടിയുടെ സംഘടനാ സംവിധാനവും പ്രവർത്തന ശൈലിയും വലിയ പ്രതിസന്ധിയിലാണെന്നും യോഗം വിലയിരുത്തി.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം