2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

സംസ്ഥാന സ്കൂൾ ഗെയിംസിനിടെ റൂഫിംഗ് തകർന്നുണ്ടായ അപകടം: റിപ്പോർട്ടിൽ വിചിത്ര ന്യായീകരണവുമായി തൃശ്ശൂർ ഡിഡിഇ, വീഴ്ച്ച മറച്ച് കാലാവസ്ഥയ്ക്ക് പഴി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 5, തിങ്കൾ | 04:45 AM
പങ്കുവെക്കുക:
സംസ്ഥാന സ്കൂൾ ഗെയിംസിനിടെ റൂഫിംഗ് തകർന്നുണ്ടായ അപകടം: റിപ്പോർട്ടിൽ വിചിത്ര ന്യായീകരണവുമായി തൃശ്ശൂർ ഡിഡിഇ, വീഴ്ച്ച മറച്ച് കാലാവസ്ഥയ്ക്ക് പഴി
സംസ്ഥാന സ്കൂൾ ഗെയിംസിനിടെ റൂഫിംഗ് തകർന്നുണ്ടായ അപകടം: റിപ്പോർട്ടിൽ വിചിത്ര ന്യായീകരണവുമായി തൃശ്ശൂർ ഡിഡിഇ, വീഴ്ച്ച മറച്ച് കാലാവസ്ഥയ്ക്ക് പഴികേരളപ്രഭാതം

തൃശ്ശൂർ സംസ്ഥാന സ്കൂൾ ഗെയിംസിനിടെ നീന്തൽക്കുളത്തിലെ താൽക്കാലിക മേൽക്കൂര തകർന്നുണ്ടായ അപകടത്തിന്റെ ഉത്തരവാദിത്തം കാലാവസ്ഥയ്ക്ക് മേൽ ചാരി തൃശ്ശൂർ ഡിഡിഇ സമർപ്പിച്ച റിപ്പോർട്ടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അപകടത്തിൽ കുട്ടികളടക്കം നിരവധി പേർക്ക് പരിക്കേറ്റിട്ടും സംഭവത്തിൽ കേസെടുക്കാൻ പൊലീസ് മടിക്കുന്നതിനെതിരെ ഡിവൈഎഫ്ഐ സിറ്റി കമ്മീഷണർക്ക് പരാതി നൽകി.

തൃശ്ശൂർ: സംസ്ഥാന സ്കൂൾ ഗെയിംസിനിടെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ സംഘാടകരുടെ ഗുരുതര വീഴ്ച മറച്ചുവെച്ച് തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ (ഡിഡിഇ) പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. വീഴ്ചകൾക്ക് പകരം കാലാവസ്ഥയെ പ്രതിക്കൂട്ടിലാക്കുന്ന വിചിത്ര ന്യായീകരണങ്ങളാണ് റിപ്പോർട്ടിലുള്ളത്.

വെയിലിനെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് താൽക്കാലിക റൂഫിംഗ് ഒരുക്കിയതെന്നും കാറ്റും മഴയും ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നുമാണ് ഡിഡിഇയുടെ വിശദീകരണം. മത്സരങ്ങൾക്കിടെ അപ്രതീക്ഷിതമായി കാലാവസ്ഥ മാറിയെന്നും ശക്തമായ കാറ്റിലും മഴയിലുമാണ് റൂഫിംഗ് തകർന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവർ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടും അപകടത്തിൽ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. നിയമതടസ്സങ്ങളുണ്ടെന്നാണ് പോലീസിന്റെ വിശദീകരണം. പരാതിക്കാരില്ലെന്ന ന്യായം ഉയർത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ മടിക്കുന്നത്. സംഭവം ഗുരുതര സ്വഭാവമുള്ളതല്ലെന്നും അതിനാൽ സ്വമേധയാ കേസെടുക്കേണ്ടതില്ലെന്നുമാണ് പോലീസിന്റെ വിലയിരുത്തൽ.

എന്നാൽ സംഘാടകരുടെ അനാസ്ഥയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.

തൃശൂർ അക്വാട്ടിക് കോംപ്ലക്സിലെ നീന്തൽക്കുളത്തിന് മുകളിൽ നിർമ്മിച്ച താൽക്കാലിക മേൽക്കൂര തകർന്നുവീണ് പത്തോളം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമാണ് പരിക്കേറ്റത്. ശക്തമായ മഴയിലും കാറ്റിലും ഗാലറിയുടെ താൽക്കാലിക ഷീറ്റുകൾ പറന്നുപോവുകയും നിലംപതിക്കുകയുമായിരുന്നു. പരിക്കേറ്റ നാല് കുട്ടികളുടെ തലയ്ക്ക് സാരമായ പരിക്കുണ്ട്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം