രക്തദാനം മഹാദാനം: ഒഐസിസി കുവൈറ്റ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

കുവൈറ്റ്: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒഐസിസി കുവൈത്ത് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. ജാബ്രിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നിരവധി ഒഐസിസി പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും ക്യാമ്പില്‍ പങ്കെടുത്ത് രക്തദാനം നിര്‍വഹിച്ചു. (OICC Kuwait Kannur District Committee’s blood donation camp )
രക്തദാനത്തിലൂടെ നിരവധി ജീവനുകള്‍ക്ക് സഹായമാകാമെന്ന സന്ദേശം സമൂഹത്തില്‍ എത്തിക്കുന്നതിനും പ്രവാസികള്‍ക്കിടയില്‍ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രക്തദാതാക്കള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയും വിവിധ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയും ഒഐസിസി ജില്ലാ കമ്മിറ്റി ക്യാമ്പ് വിജയകരമാക്കി.




