2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കാസർകോട് കേന്ദ്ര സർവ്വകലാശാലയിൽ വന്ദേമാതരം സെമിനാറിനെതിരെ പ്രതിഷേധം; വിദ്യാർത്ഥികളും പൊലീസ് തമ്മിൽ ഉന്തും തള്ളും

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 05:25 AM
പങ്കുവെക്കുക:
കാസർകോട് കേന്ദ്ര സർവ്വകലാശാലയിൽ വന്ദേമാതരം സെമിനാറിനെതിരെ പ്രതിഷേധം; വിദ്യാർത്ഥികളും പൊലീസ് തമ്മിൽ ഉന്തും തള്ളും
കാസർകോട് കേന്ദ്ര സർവ്വകലാശാലയിൽ വന്ദേമാതരം സെമിനാറിനെതിരെ പ്രതിഷേധം; വിദ്യാർത്ഥികളും പൊലീസ് തമ്മിൽ ഉന്തും തള്ളുംകേരളപ്രഭാതം

കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിനെതിരെയുള്ള വിദ്യാർഥി പ്രതിഷേധത്തിൽ പൊലീസുമായി രൂക്ഷമായ ഉന്തും തള്ളുമുണ്ടായി. സംഘ്പരിവാർ സഹകരണത്തോടെയുള്ള കാവിവൽക്കരണ നീക്കത്തിനെതിരെ എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ് അടക്കമുള്ള സംഘടനകളാണ് പ്രതിഷേധം ശക്തമാക്കിയത്.

കാസർകോട്: കാസർകോട് കേന്ദ്ര സർവകലാശാലയിൽ സംഘടിപ്പിച്ച വന്ദേമാതരം ദേശീയ സെമിനാറിനെതിരെ വിദ്യാർഥി സംഘടനകളുടെ ശക്തമായ പ്രതിഷേധം. പ്രതിഷേധം തടയാൻ ശ്രമിച്ച പൊലീസും വിദ്യാർഥികളും തമ്മിൽ ക്യാമ്പസിൽ രൂക്ഷമായ ഉന്തും തള്ളുമുണ്ടായി.

സെമിനാർ നടക്കുന്ന ഹാളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ്, എ.ഐ.എസ്.എഫ് പ്രവർത്തകരെ പൊലീസ് തടഞ്ഞതോടെയാണ് ക്യാമ്പസ് സംഘർഷഭരിതമായത്.

ഇന്നും നാളെയുമായി നടത്താൻ തീരുമാനിച്ച സെമിനാറിൽ കാവിവൽക്കരണ അജണ്ടയാണ് അധികൃതർ നടപ്പാക്കുന്നതെന്ന് ആരോപിച്ചാണ് വിവിധ വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ആർ.എസ്.എസിന്റെ ബൗദ്ധിക വിഭാഗമായി അറിയപ്പെടുന്ന 'പ്രജ്ഞാ പ്രവാഹ്' ദേശീയ കൺവീനർ ജെ. നന്ദകുമാറിനെ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷകനാക്കിയതാണ് പ്രധാനമായും വിവാദത്തിന് വഴിവെച്ചത്.

കൂടാതെ, ആർ.എസ്.എസ് ആഭിമുഖ്യമുള്ള അഖില ഭാരതീയ സാഹിത്യ പരിഷത്തിനെ പരിപാടിയുടെ സഹസംഘാടകരാക്കിയതിലും വിദ്യാർഥി സംഘടനകൾ കടുത്ത പ്രതിഷേധത്തിലാണ്. ക്യാമ്പസിനെ സംഘ്പരിവാർ ആശയപ്രചാരണ കേന്ദ്രമാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം വരുംദിവസങ്ങളിലും ശക്തമാക്കാനാണ് വിദ്യാർഥി സംഘടനകളുടെ തീരുമാനം.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം