2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ആർ ശ്രീലേഖയെ അനുനയിപ്പിക്കാൻ BJP; രാജീവ് ചന്ദ്രശേഖർ ചർച്ച നടത്തും

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 3, ശനി | 11:29 AM
പങ്കുവെക്കുക:
ആർ ശ്രീലേഖയെ അനുനയിപ്പിക്കാൻ BJP; രാജീവ് ചന്ദ്രശേഖർ ചർച്ച നടത്തും
ആർ ശ്രീലേഖയെ അനുനയിപ്പിക്കാൻ BJP; രാജീവ് ചന്ദ്രശേഖർ ചർച്ച നടത്തുംകേരളപ്രഭാതം

തിരുവനന്തപുരം: കൗൺസിലർ സ്ഥാനം രാജിവെച്ച ആർ ശ്രീലേഖയെ അനുനയിപ്പിക്കാൻ ബിജെപി. ആർ ശ്രീലേഖയുമായി ഫോണിൽ സംസാരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നേരിട്ട് കണ്ട് കാര്യങ്ങൾ ചർച്ച ചെയ്യാൻ തീരുമാനമായി. തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മേയർക്ക് ആർ ശ്രീലേഖ രാജിക്കത്ത് നൽകിയത്. എന്നാൽ രാജി ഔദ്യോഗികമായി നൽകേണ്ടിയിരുന്നത് നഗരസഭാ സെക്രട്ടറിക്കാണ്. കത്ത് കിട്ടിയ വിവരം മേയർ സ്ഥിരീകരിച്ചപ്പോൾ, ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെന്ന് സെക്രട്ടറി അറിയിച്ചു. ഭൂരിപക്ഷത്തിന് 51 പേരുടെ പിന്തുണ വേണ്ട തിരുവനന്തപുരം കോർപ്പറേഷനിൽ, ശ്രീലേഖയുടെ രാജിയോടെ ബിജെപിയുടെ അംഗസംഖ്യ 49 ആകും. തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡ് കൗൺസിലറാണ് ആർ ശ്രീലേഖ. മേയർ സ്ഥാനാർഥിയാക്കി തന്നെ ചിത്രീകരിച്ച ശേഷം ഒഴിവാക്കിയതിൽ അടക്കം ശ്രീലേഖ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം