2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഹോട്ടലുടമകൾക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടർ വില കൂട്ടി, ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 1, വ്യാഴം | 03:55 AM
പങ്കുവെക്കുക:
ഹോട്ടലുടമകൾക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടർ വില കൂട്ടി, ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല
ഹോട്ടലുടമകൾക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടർ വില കൂട്ടി, ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ലകേരളപ്രഭാതം

19 കിലോ ഗ്രാം സിലിണ്ടറിന് 62.50 രൂപയാണ് കൂടിയത്. ഇന്ന് മുതല്‍ വില വർധന നിലവിൽ വന്നു. കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടർ വില 2,852 രൂപയായി. അതേസമയം, ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.

​കൊച്ചി:രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 62.50 രൂപയുടെ വർധനവാണ് വരുത്തിയത്. പുതുക്കിയ വില വ്യാഴാഴ്ച മുതൽ നിലവിൽ വന്നു.

​വില വർധനവോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 2,852 രൂപയായി ഉയർന്നു. ചെന്നൈയിൽ 66.50 രൂപയാണ് വർധിച്ചത്. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

​ഓഗസ്റ്റിൽ വില കുറച്ചതിന് ശേഷം തുടർച്ചയായി രണ്ടാം മാസമാണ് വാണിജ്യ എൽ.പി.ജിക്ക് വില കൂട്ടുന്നത്. നവരാത്രി ഉൾപ്പെടെയുള്ള ഉത്സവ സീസണുകളിലേക്ക് കടക്കാനിരിക്കെയുണ്ടായ വിലവർധനവ് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ, ചെറുകിട വ്യവസായങ്ങൾ എന്നിവയുടെ പ്രവർത്തനച്ചെലവ് ഗണ്യമായി വർധിപ്പിക്കും. ഇത് ഹോട്ടൽ മേഖലക്ക് വലിയ തിരിച്ചടിയാണ്

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം