2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

Anumol: ‘ആദ്യം മെസേജ് അയച്ചത് ഞാൻ, ജൂണിൽ വിവാഹം നടക്കുമെന്ന് ജ്യോത്സ്യൻ പറഞ്ഞിരുന്നു’; ഭുവനേഷിനെ പരിചയപ്പെട്ട കഥ പറഞ്ഞ് അനുമോൾ

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 01:39 PM
പങ്കുവെക്കുക:
Anumol: ‘ആദ്യം മെസേജ് അയച്ചത് ഞാൻ, ജൂണിൽ വിവാഹം നടക്കുമെന്ന് ജ്യോത്സ്യൻ പറഞ്ഞിരുന്നു’; ഭുവനേഷിനെ പരിചയപ്പെട്ട കഥ പറഞ്ഞ് അനുമോൾ
Anumol: ‘ആദ്യം മെസേജ് അയച്ചത് ഞാൻ, ജൂണിൽ വിവാഹം നടക്കുമെന്ന് ജ്യോത്സ്യൻ പറഞ്ഞിരുന്നു’; ഭുവനേഷിനെ പരിചയപ്പെട്ട കഥ പറഞ്ഞ് അനുമോൾകേരളപ്രഭാതം

ഭർത്താവ് ഭുവനേഷിനെ പരിചയപ്പെട്ടതുമുതൽ വിവാഹത്തിലേക്കെത്തിയതുവരെയുള്ള കഥ (Anumol Bhuvanesh Love Story) തുറന്നുപറഞ്ഞ് നടി അനുമോൾ (Anumol). ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഗുരുവായൂരിൽ വച്ച് ഇരുവരും വിവാഹിതരായത്. അതിന് മുൻപ് ജൂണിൽ ചെന്നൈയിൽ തമിഴ് ആചാരപ്രകാരം താലികെട്ട് ചടങ്ങും നടന്നിരുന്നു. തങ്ങളുടേത് അറേഞ്ച്ഡ് മാര്യേജാണോ ലവ് മാര്യേജാണോ എന്ന് ഇപ്പോഴും കൃത്യമായി പറയാനാകില്ലെന്നാണ് അനുമോൾ പറയുന്നത്. ഒരു സുഹൃത്താണ് ഭുവനേഷിനെക്കുറിച്ച് ആദ്യം പറഞ്ഞതെന്നും പിന്നീട് താനാണ് അദ്ദേഹത്തിന് ആദ്യം സന്ദേശമയച്ചതെന്നും നടി വെളിപ്പെടുത്തി.

ഭുവനേഷിന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ അനുമോൾ നേരത്തെ തന്നെ കണ്ടിരുന്നു. അദ്ദേഹത്തിന്റെ കണ്ടന്റുകൾ ഇഷ്ടപ്പെട്ടതിനെ തുടർന്ന് പ്രൊഫൈൽ ഫോളോ ചെയ്തെങ്കിലും ഭുവനേഷ് തിരിച്ച് ഫോളോ ചെയ്യാതിരുന്നതോടെ കുറച്ചുനാൾ കഴിഞ്ഞ് അനുമോൾ അൺഫോളോ ചെയ്തു. പിന്നീട് സുഹൃത്ത് ഭുവനേഷിനെക്കുറിച്ച് പറഞ്ഞതോടെയാണ് പ്രൊഫൈൽ വീണ്ടും പരിശോധിച്ചത്. തങ്ങൾക്ക് പൊതുവായി പരിചയമുള്ള ഒരാളുണ്ടെന്നും ഭുവനേഷ് സിംഗിളാണെന്നും ഉറപ്പാക്കിയ ശേഷമാണ് അനുമോൾ തന്നെ ആദ്യം മെസേജ് അയച്ചത്.

Also Read: Vijay Deverakonda on Rashmika: ‘ആദ്യ കൂടിക്കാഴ്ചയിൽ കരഞ്ഞു, ഐ ലവ് യു പറയാൻ പഠിപ്പിച്ചത് രശ്മിക'; പ്രണയത്തെക്കുറിച്ച് വിജയ് ദേവരകൊണ്ട

കോയമ്പത്തൂരിലായിരുന്നു ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച. എന്നാൽ ആദ്യ കണ്ടുമുട്ടലിൽ വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നില്ല. കുറച്ചുകൂടി സമയം പരസ്പരം സംസാരിച്ച ശേഷം തീരുമാനമെടുക്കാമെന്നായിരുന്നു ഭുവനേഷിന്റെ നിലപാട്. ഇതിനിടെ വീഡിയോ കോളിലൂടെ അനുമോളുടെ അമ്മയുമായും ഭുവനേഷ് സംസാരിച്ചു. അമ്മയ്ക്കും ഭുവനേഷിനെ ഇഷ്ടമായതോടെ ബന്ധം കൂടുതൽ ഗൗരവത്തിലായി.

ജ്യോത്സ്യന്റെ വാക്കുകളും വിവാഹ തീരുമാനവും

ജൂണിൽ വിവാഹം നടക്കുമെന്ന് ഒരു ജ്യോത്സ്യൻ നേരത്തെ പറഞ്ഞിരുന്നതായും അനുമോൾ പറയുന്നു. പിന്നീട് ജൂണിൽ വിവാഹം നടത്താമോയെന്ന് ഭുവനേഷ് തന്നെ വിളിച്ച് ചോദിച്ചതോടെ തനിക്ക് ആ കാര്യത്തിൽ കൂടുതൽ വിശ്വാസം തോന്നിയെന്നും നടി പറഞ്ഞു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം