2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

Adoor Prakash: മുഖ്യമന്ത്രിക്കെതിരെ പരാതി; അടൂർ പ്രകാശ് തിങ്കളാഴ്ച ദില്ലിയിൽ, സണ്ണി ജോസഫും ഹൈക്കമാൻഡിന് മുന്നിൽ

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 01:35 PM
പങ്കുവെക്കുക:
Adoor Prakash: മുഖ്യമന്ത്രിക്കെതിരെ പരാതി; അടൂർ പ്രകാശ് തിങ്കളാഴ്ച ദില്ലിയിൽ, സണ്ണി ജോസഫും ഹൈക്കമാൻഡിന് മുന്നിൽ
Adoor Prakash: മുഖ്യമന്ത്രിക്കെതിരെ പരാതി; അടൂർ പ്രകാശ് തിങ്കളാഴ്ച ദില്ലിയിൽ, സണ്ണി ജോസഫും ഹൈക്കമാൻഡിന് മുന്നിൽകേരളപ്രഭാതം

മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ പരാതിയുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് (Adoor Prakash) തിങ്കളാഴ്ച കോൺഗ്രസ് ഹൈക്കമാൻഡിനെ (Adoor Prakash Congress High Command) സമീപിക്കും. പാർട്ടിയിലും മുന്നണിയിലും മതിയായ കൂടിയാലോചനയില്ലാതെ തീരുമാനങ്ങൾ എടുക്കുന്നുവെന്ന ഉൾപ്പെടെയുള്ള പരാതികൾ രേഖാമൂലം ദേശീയ നേതൃത്വത്തെ അറിയിക്കാനാണ് അടൂർ പ്രകാശിന്റെ നീക്കം. മല്ലികാർജുൻ ഖർഗെയെയും രാഹുൽ ഗാന്ധിയെയും നേരിൽ കാണാനും കഴിയുമെങ്കിൽ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താനും അദ്ദേഹം ശ്രമിക്കുന്നതായാണ് റിപ്പോർട്ട്.

പാർട്ടി സർക്കാർ ഏകോപനത്തിലെ പ്രശ്നങ്ങളും മുന്നയിൽ ചർച്ച ചെയ്യാതെ സർക്കാർ തീരുമാനങ്ങൾ എടുത്തുവെന്ന പരാതികളും ഉൾപ്പെടുത്തിയാണ് പ്രകാശ് പരാതി തയ്യാറാക്കിയതെന്നാണ് വിവരം. എന്നാൽ തീരുമാനങ്ങളുടെ ഉള്ളടക്കത്തേക്കാൾ, യുഡിഎഫ് കൺവീനർ എന്ന നിലയിൽ തന്നോട് ആവശ്യമായ കൂടിയാലോചന നടന്നില്ലെന്നതാണ് തന്റെ പ്രധാന പരാതിയെന്ന് പ്രകാശ് നേരത്തെ വ്യക്തമാക്കിയിരുന്നു.

സണ്ണി ജോസഫും ദേശീയ നേതൃത്വവുമായി ചർച്ച നടത്തും

അതിനിടെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ദില്ലിയിലെത്തും. പിസിസി അധ്യക്ഷന്മാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായാണ് യാത്രയെങ്കിലും കേരളത്തിലെ സംഘടനാ വിഷയങ്ങളും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ദേശീയ നേതൃത്വവുമായി ചർച്ച ചെയ്യുമെന്നാണ് വിവരം. കേരളത്തിലെ സംഘടനാ കാര്യങ്ങൾ ദില്ലിയിൽ പറയുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. അടൂർ പ്രകാശിന്റെ പരാതിയിൽ നടപടി സ്വീകരിക്കേണ്ടത് ഹൈക്കമാൻഡാണെന്ന നിലപാടും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

Also Read: R Sreelekha: വാട്സാപ് ഗ്രൂപ്പിലെ സന്ദേശം നീക്കം ചെയ്തു: ആർ. ശ്രീലേഖ ആശുപത്രിയിൽ; വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് രാജീവ് ചന്ദ്രശേഖർ

പ്രകാശിന്റെ പരാതിയിൽ ഉറ്റുനോക്കി സതീശൻ പക്ഷം

അടൂർ പ്രകാശിന്റെ പരാതിയിൽ ഹൈക്കമാൻഡ് സ്വീകരിക്കുന്ന നിലപാട് അറിഞ്ഞ ശേഷമായിരിക്കും വി.ഡി. സതീശൻ പക്ഷത്തിന്റെ തുടർ നീക്കങ്ങളെന്നാണ് സൂചന. പ്രകാശിന്റെ പരസ്യ വിമർശനം അച്ചടക്കത്തിന്റെ ഭാഗമായി കാണണമെന്ന അഭിപ്രായം ഒരു വിഭാഗം നേതാക്കൾക്കുണ്ട്. എങ്കിലും വിഷയത്തിൽ ദേശീയ നേതൃത്വം എങ്ങനെ ഇടപെടുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ശ്രദ്ധാകേന്ദ്രം.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം