2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ചേരിപ്പോര്; പ്രതിസന്ധി ഒഴിയാതെ കോൺഗ്രസ്, എഐസിസിയെ കാണാൻ അടൂർ, വിമർശനത്തിന് പിന്നിൽ ഉന്നത നേതൃത്വമെന്ന് സതീശൻ ചേരി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 3, ശനി | 03:40 AM
പങ്കുവെക്കുക:
ചേരിപ്പോര്; പ്രതിസന്ധി ഒഴിയാതെ കോൺഗ്രസ്, എഐസിസിയെ കാണാൻ അടൂർ, വിമർശനത്തിന് പിന്നിൽ ഉന്നത നേതൃത്വമെന്ന് സതീശൻ ചേരി
ചേരിപ്പോര്; പ്രതിസന്ധി ഒഴിയാതെ കോൺഗ്രസ്, എഐസിസിയെ കാണാൻ അടൂർ, വിമർശനത്തിന് പിന്നിൽ ഉന്നത നേതൃത്വമെന്ന് സതീശൻ ചേരികേരളപ്രഭാതം

കേരളത്തിലെ കോൺഗ്രസിൽ വി.ഡി. സതീശൻ - അടൂർ പ്രകാശ് ചേരിപ്പോര് രൂക്ഷമാകുന്നു; പരാതി അറിയിക്കാൻ അടൂർ പ്രകാശ് ഡൽഹിയിലേക്ക്. വിമർശനങ്ങൾക്ക് പിന്നിൽ എ.ഐ.സി.സി ഉന്നതരുടെ പിന്തുണയുണ്ടെന്ന് സതീശൻ പക്ഷം സംശയിക്കുമ്പോൾ, കൂട്ടായ കൂടിയാലോചനകൾ വേണമെന്ന് വിരുദ്ധ ചേരി ആവശ്യപ്പെടുന്നു.

തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് പരസ്യപ്രസ്താവനയുമായി രംഗത്തെത്തിയതോടെ സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയുള്ള അടൂർ പ്രകാശിന്റെ നീക്കങ്ങൾക്ക് പിന്നിൽ പാർട്ടിയിലെ ഉന്നത നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നാണ് സതീശൻ വിഭാഗത്തിന്റെ വിലയിരുത്തൽ.

​കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ഉൾപ്പെടെയുള്ളവരുടെ പങ്ക് സതീശൻ പക്ഷം സംശയിക്കുന്നുണ്ട്. പാർട്ടി പുനഃസംഘടന വൈകിപ്പിക്കുന്നത് ബോധപൂർവമാണെന്നും ഇവർ കരുതുന്നു. വിഷയത്തിൽ അടൂർ പ്രകാശ് എ.ഐ.സി.സിക്ക് പരാതി നൽകിയാൽ, പരസ്യപ്രസ്താവന നടത്തി അച്ചടക്കലംഘനം കാട്ടിയെന്ന വിഷയം ഉയർത്തി തിരിച്ചടാനാണ് സതീശൻ അനുകൂലികളുടെ നീക്കം.

​അതേസമയം, പ്രശ്നത്തിൽ ഹൈക്കമാൻഡിന്റെ നേരിട്ടുള്ള ഇടപെടലിനായി കാത്തിരിക്കുകയാണ് വി.ഡി. സതീശൻ വിരുദ്ധ ചേരി. സർക്കാറും പാർട്ടിയും തമ്മിലുള്ള ഏകോപനത്തിന് ഉടനടി സമിതി രൂപീകരിക്കണമെന്നും നയപരമായ തീരുമാനങ്ങൾ എടുക്കുമ്പോൾ കൂട്ടായ ചർച്ചകൾ നിർബന്ധമാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

​പാർട്ടിയിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി നേരിട്ട് എ.ഐ.സി.സി നേതൃത്വത്തെ അറിയിക്കാൻ അടൂർ പ്രകാശ് തിങ്കളാഴ്ച ഡൽഹിയിലെത്തും. എന്നാൽ, പ്രശ്നങ്ങൾ പരസ്യമായി ചർച്ച ചെയ്യുന്നതിനെ എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തള്ളിക്കളഞ്ഞ സാഹചര്യത്തിൽ നേതാക്കൾ പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിൻവാങ്ങുമെന്ന പ്രതീക്ഷയിലാണ് മുതിർന്ന നേതൃത്വം

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം