2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ജഗദീഷും ഉര്‍വശിയും ഒന്നിക്കുന്നു; ‘റൂം നമ്പര്‍ 9’ പോസ്റ്റര്‍ പുറത്ത്

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 12:57 PM
പങ്കുവെക്കുക:
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ജഗദീഷും ഉര്‍വശിയും ഒന്നിക്കുന്നു; ‘റൂം നമ്പര്‍ 9’ പോസ്റ്റര്‍ പുറത്ത്
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ജഗദീഷും ഉര്‍വശിയും ഒന്നിക്കുന്നു; ‘റൂം നമ്പര്‍ 9’ പോസ്റ്റര്‍ പുറത്ത്കേരളപ്രഭാതം


മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകെട്ടുകളിലൊന്നായ ജഗദീഷും ഉര്‍വശിയും മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും നായകനും നായികയുമായി ഒന്നിക്കുന്നു. ‘റൂം നമ്പര്‍ 9’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് ഈ ഹിറ്റ് കോമ്പോയുടെ തിരിച്ചുവരവ്. എണ്‍പതുകളിലും തൊണ്ണൂറുകളിലും ‘സ്ത്രീധനം’, ‘ഭാര്യ’, ‘സിംഹവാലന്‍ മേനോന്‍’ തുടങ്ങിയ ഒട്ടേറെ മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഈ പ്രിയ ജോഡി വീണ്ടുമൊന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍.

ജയ് മോഹന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘റൂം നമ്പര്‍ 9’-ന്റെ പോസ്റ്റര്‍ ഏറെ ആകാംക്ഷ നിറയ്ക്കുന്നതാണ്. ഉര്‍വശിയുടെ കഥാപാത്രം ചവിട്ടുപടികള്‍ ഇറങ്ങി വരുമ്പോള്‍ ജഗദീഷ് അവതരിപ്പിക്കുന്ന കഥാപാത്രം ചവിട്ടുപടികള്‍ കയറുന്നതാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. ഇരുവരുടേയും മുഖത്ത് ദുരൂഹത നിഴലിക്കുന്നുണ്ട്. ഇരു ചവിട്ടുപടികളിലും പരക്കുന്ന വെളിച്ചവും വ്യത്യസ്തമാണ്.

സിനിമാറ്റിക് ഡ്രീംസിന്റെ ബാനറില്‍ വിലാസ് കുമാറാണ് സിനിമയുടെ നിര്‍മ്മാണം. ഛായാഗ്രഹണം: ഫൈസല്‍ അലി, ചിത്രസംയോജനം: രഞ്ജന്‍ എബ്രഹാം, പ്രൊഡക്ഷന്‍ ഡിസൈനര്‍: മനു ജഗത്, ചീഫ് അസോസിയേറ്റ്: അനീവ് സുകുമാര്‍, സംഗീതം: കൈലാസ് മേനോന്‍, ശങ്കര്‍ ശര്‍മ്മ, ഗാനരചന: ബി. കെ. ഹരിനാരായണന്‍, പശ്ചാത്തല സംഗീതം: ശങ്കര്‍ ശര്‍മ്മ

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം