2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഇടിമിന്നലേറ്റ് ആന ചരിഞ്ഞു, പല്ലാട്ട് ബ്രഹ്‌മദത്തനെ തളച്ചിരുന്നത് വീട്ടുപരിസരത്ത്

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 4, ഞായർ | 03:27 PM
പങ്കുവെക്കുക:
ഇടിമിന്നലേറ്റ് ആന ചരിഞ്ഞു, പല്ലാട്ട് ബ്രഹ്‌മദത്തനെ തളച്ചിരുന്നത് വീട്ടുപരിസരത്ത്
ഇടിമിന്നലേറ്റ് ആന ചരിഞ്ഞു, പല്ലാട്ട് ബ്രഹ്‌മദത്തനെ തളച്ചിരുന്നത് വീട്ടുപരിസരത്ത്കേരളപ്രഭാതം

ഇടിമിന്നലേറ്റ് ഗജരാജൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു ഈരാറ്റുപേട്ടയിൽ വീട്ടുപരിസരത്ത് തളച്ചിരുന്ന 45 വയസ്സുള്ള പ്രശസ്ത ആന പല്ലാട്ട് ബ്രഹ്മദത്തൻ ഞായറാഴ്ച വൈകീട്ടോടെയുണ്ടായ ശക്തമായ ഇടിമിന്നലേറ്റാണ് അന്ത്യശ്വാസം വലിച്ചത്.

ഈരാറ്റുപേട്ട: ഇടിമിന്നലേറ്റ് പ്രശസ്ത ഗജരാജൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു. ഞായറാഴ്ച വൈകീട്ടോടെയുണ്ടായ ശക്തമായ ഇടിമിന്നലിൽ ഗുരുതരമായി പരിക്കേറ്റാണ് അന്ത്യം.

ഈരാറ്റുപേട്ട സ്വദേശി രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ള ബ്രഹ്മദത്തനെ വീട്ടുപരിസരത്താണ് തളച്ചിരുന്നത്. മിന്നലേറ്റ ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയ മൃഗഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

അരുണാചൽ പ്രദേശിലെ വനമേഖലയിൽ നിന്ന് കേരളത്തിലെത്തിച്ച ബ്രഹ്മദത്തൻ കഴിഞ്ഞ 25 വർഷമായി സംസ്ഥാനത്തെ ഉത്സവപ്പറമ്പുകളിലെ സജീവ സാന്നിധ്യമായിരുന്നു. നാടൊട്ടുക്കും നിരവധി ആരാധകരുള്ള ഈ ആനയ്ക്ക് ഏകദേശം 45 വയസ്സ് പ്രായമുണ്ട്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം