2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

അമിത് ഷാ കരിങ്കൊടി കണ്ടാൽ സതീശന് നോവുന്നത് എന്തിനാവും, നിലപാടുകളുടെ രാജകുമാരൻ എന്ന് വാഴ്ത്തിയവർ എവിടെപ്പോയി? പരിഹസിച്ച് എംബി രാജേഷ്

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 28, തിങ്കൾ | 01:56 PM
പങ്കുവെക്കുക:
അമിത് ഷാ കരിങ്കൊടി കണ്ടാൽ സതീശന് നോവുന്നത് എന്തിനാവും, നിലപാടുകളുടെ രാജകുമാരൻ എന്ന് വാഴ്ത്തിയവർ എവിടെപ്പോയി? പരിഹസിച്ച് എംബി രാജേഷ്
അമിത് ഷാ കരിങ്കൊടി കണ്ടാൽ സതീശന് നോവുന്നത് എന്തിനാവും, നിലപാടുകളുടെ രാജകുമാരൻ എന്ന് വാഴ്ത്തിയവർ എവിടെപ്പോയി? പരിഹസിച്ച് എംബി രാജേഷ്കേരളപ്രഭാതം

അമിത് ഷാ കരിങ്കൊടി കണ്ടാൽ സതീശന് നോവുന്നത് എന്തിനാവും ? പണ്ട് നവകേരള സദസ്സിന്റെ സമയത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായിക്കെതിരെ ഇതേ യൂത്ത് കോൺഗ്രസിനെ കരിങ്കൊടിയും കൊടുത്തയച്ച സതീശന് അമിത് ഷാക്കെതിരെ കരിങ്കൊടി കാണിക്കുമ്പോൾ മാത്രം മുട്ടു വിറയ്ക്കുന്നോ?- എംബി രാജേഷ് പരിഹസിച്ചു.

നവകേരള സദസ്സ് കാലത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസിനെ കരിങ്കൊടിയുമായി പറഞ്ഞയച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, അമിത് ഷാക്കെതിരെ കരിങ്കൊടി കാണിക്കുമ്പോൾ എന്താണ് ഇത്ര വേവലാതിയെന്ന് സിപിഎം നേതാവും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായ എം.ബി. രാജേഷ്. യൂത്ത് കോൺഗ്രസുകാർ അമിത് ഷാക്കെതിരെ പ്രതിഷേധിച്ചതിൽ പ്രതിപക്ഷ നേതാവ് കട്ട കലിപ്പിലാണെന്ന വാ വാർത്തകൾ പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

"നിലപാടുകളുടെ രാജകുമാരൻ എന്ന് വാഴ്ത്തിയവരൊക്കെ ഇപ്പോൾ എവിടെ പോയി? ദിവസേന സതീശന്റെ നിലപാടുകളുടെ ആത്മഹത്യയാണ് കാണുന്നത്. കരിങ്കൊടി പിണറായിക്ക് എതിരാണെങ്കിൽ ബലേഭേഷ്! എന്നാൽ അമിത് ഷാക്കെതിരെയാണെങ്കിൽ സതീശന് മുട്ടുവിറയ്ക്കും," എം.ബി. രാജേഷ് പരിഹസിച്ചു.

ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ കുമ്പിട്ട സതീശൻ അമിത് ഷായുടെയും മോദിയുടെയും മുന്നിൽ കുമ്പിടുന്നതിൽ അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു. "ഇതേ അമിത് ഷായോടാണ് പണ്ട് പിണറായി വിജയൻ എൽ.ഡി.എഫ് സർക്കാറിനെ മറിച്ചിടാൻ നിങ്ങളുടെ ആരോഗ്യം തികയില്ലെന്ന് തുറന്നടിച്ചത്. അത് തിരിച്ചറിഞ്ഞ അമിത് ഷാ കോൺഗ്രസിനെ മുൻനിർത്തി തെരഞ്ഞെടുപ്പ് ലക്ഷ്യം കണ്ടു. ഇപ്പോൾ കേരളം ഒറ്റയ്ക്ക് പിടിക്കാൻ ഇ.ഡിയെ അഴിച്ചുവിട്ടിരിക്കുകയാണ്. ഇ.ഡി ഭീഷണിക്ക് മുന്നിൽ എൽ.ഡി.എഫ് കുലുങ്ങില്ല. എന്നാൽ കോൺഗ്രസ് കുലുങ്ങുക മാത്രമല്ല, കുനിയുകയും ചെയ്യും. മെറ്റയെക്കൊണ്ട് തനിക്കെതിരായ വീഡിയോ നീക്കം ചെയ്യിച്ച സതീശൻ, അമിത് ഷാക്കെതിരായ വീഡിയോ പിൻവലിപ്പിച്ചതും ഇതിന്റെ ഭാഗമായാണ്," അദ്ദേഹം ആരോപിച്ചു.

വാർത്ത പിൻവലിച്ചതിൽ വിശദീകരണവുമായി മന്ത്രി ഒ.ജെ. ജനീഷ്

അതേസമയം, അമിത് ഷാക്കെതിരായ കരിങ്കൊടി പ്രതിഷേധ ദൃശ്യം സോഷ്യൽ മീഡിയയിൽ നിന്ന് പിൻവലിച്ചതുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് കായിക-യുവജനകാര്യ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് പ്രതികരിച്ചു.

പോസ്റ്റ് പിൻവലിച്ചത് വി.ഡി. സതീശൻ ആവശ്യപ്പെട്ടിട്ടല്ലെന്ന് വ്യക്തമാക്കിയ മന്ത്രി, സോഷ്യൽ മീഡിയ ടീം അഡ്മിൻ പാനലാണ് പ്രസ്തുത പോസ്റ്റ് പങ്ക് വെച്ചതെന്നും കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലാണ് അക്കൗണ്ടിൽ പോസ്റ്റ് വന്നതെങ്കിലും, ഒരു സംസ്ഥാന മന്ത്രിയുടെ പേരിൽ ഇത് പ്രചരിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കാൻ സാധ്യതയുള്ളതിനാലാണ് ഓഫീസ് ഇടപെട്ട് പോസ്റ്റ് നീക്കം ചെയ്തതെന്ന് അദ്ദേഹം വിശദീകരിച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം