2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകിട്ട് 6.15നും രാത്രി 12.35നും ഇടയിൽ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 29, ചൊവ്വ | 01:27 PM
പങ്കുവെക്കുക:
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകിട്ട് 6.15നും രാത്രി 12.35നും ഇടയിൽ
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകിട്ട് 6.15നും രാത്രി 12.35നും ഇടയിൽകേരളപ്രഭാതം

വൈകിട്ട് 6 15 നും രാത്രി 12 45 നും ഇടയിലായിരിക്കും വൈദ്യുതി നിയന്ത്രണം. അധികമായി വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങള്‍ ഫലിക്കാത്തതിനാലാണ് വൈദ്യുതി നിയന്ത്രണം ഉറപ്പായത്. രാത്രി 8 മണിക്ക് ശേഷം പുറത്ത് നിന്ന് വൈദ്യുതി ലഭ്യമായാൽ നിയന്ത്രണം ഒഴിവാകും

​തിരുവനന്തപുരം: ചെറിയൊരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് വീണ്ടും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യത്തിലും, ഗ്രിഡ് ഫ്രീക്വൻസി കുറയുന്നതിനാലുമാണ് വൈകീട്ട് 6.15 മുതൽ രാത്രി 12.45 വരെയുള്ള സമയത്തിനിടയിൽ നിയന്ത്രണം വേണ്ടിവരുന്നത്.

​അധികമായി വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ പൂർണ്ണമായി ഫലിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. എന്നാൽ രാത്രി എട്ട് മണിക്ക് ശേഷം പുറത്തുനിന്ന് കൂടുതൽ വൈദ്യുതി ലഭ്യമാകുന്ന മുറയ്ക്ക് നിയന്ത്രണങ്ങളിൽ അയവ് വരുത്താനായേക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

​എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും മൂലമാണ് സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നത്. മുൻവർഷങ്ങളിലെ സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് പ്രതിദിന ഡിമാൻഡിൽ ഏകദേശം 1200 മെഗാവാട്ടിന്റെ വരെ വർധനവാണ് ഉണ്ടായിട്ടുള്ളത്. നിലവിൽ സംസ്ഥാനത്ത് പലയിടത്തും മഴ ലഭിക്കുന്നുണ്ടെങ്കിലും വൈദ്യുതി ആവശ്യകതയിൽ കാര്യമായ കുറവുണ്ടായിട്ടില്ല.

​ഇന്ന് വൈകുന്നേരം 600 മുതൽ 800 മെഗാവാട്ടിന്റെ വരെ ലഭ്യതക്കുറവ് അനുഭവപ്പെടാനാണ് സാധ്യത. സ്വാപ്പ് ധാരണ പ്രകാരം മധ്യപ്രദേശിൽ നിന്ന് ലഭിക്കേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്ന് വൈകീട്ട് ആറ് മുതൽ എട്ട് മണി വരെയുള്ള പീക്ക് അവറിൽ ലഭ്യമാകില്ല. എന്നാൽ ഊർജ്ജിതമായ ഇടപെടലിലൂടെ ഹരിയാനയിൽ നിന്ന് 50 മെഗാവാട്ട് വൈദ്യുതി അധികമായി ലഭ്യമാക്കാൻ കെ.എസ്.ഇ.ബിക്ക് സാധിച്ചിട്ടുണ്ട്.

​രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയർന്നതോടെ പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള ലഭ്യതയിലും വൻ കുറവുണ്ടായി. ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ച 12,000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായി പരിഹരിക്കാൻ സാധിച്ചിട്ടില്ല. ഓൾ ഇന്ത്യ ഡിമാൻഡിൽ 5000 മെഗാവാട്ടിന്റെ വർധനവും, കാറ്റിൽ നിന്നുള്ള വൈദ്യുതി ഉൽപ്പാദനത്തിൽ (വിൻഡ് ജനറേഷൻ) 5000 മെഗാവാട്ടിന്റെ കുറവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഗ്രിഡ് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പീക്ക് സമയങ്ങളിൽ ഗ്രിഡ് ഫ്രീക്വൻസി ക്രമാതീതമായി കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം