'ഇനി കുറ്റം ചെയ്താൽ മരണം ഉറപ്പ്' എന്ന ഭയം കുറ്റവാളികൾക്ക് ഉണ്ടാകണം, രാജ്യ തലസ്ഥാനത്ത് സ്ത്രീസുരക്ഷ ഉറപ്പാക്കാൻ സുപ്രീം കോടതിയുടെ കർശന നിർദ്ദേശം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ദില്ലി: കുറ്റവാളികളിൽ ഭയം സൃഷ്ടിക്കാതെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാനാകില്ലെന്നും, രാത്രികാലങ്ങളിലടക്കം പൂർണ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടികളിലേക്ക് പോലീസ് അടിയന്തരമായി കടക്കണമെന്നും സുപ്രീംകോടതി. പ്രഖ്യാപനങ്ങൾ കടലാസിലൊതുങ്ങാതെ എതിർപ്പുകൾ അവഗണിച്ച് പോലീസ് കടമ നിർവഹിക്കണമെന്ന് ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
ദില്ലി: കുറ്റവാളികളുടെ മനസ്സിൽ കടുത്ത ഭയം സൃഷ്ടിക്കാതെ രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാനാകില്ലെന്ന് സുപ്രീംകോടതി. 'ഇനി തെറ്റ് ചെയ്താൽ മരണം ഉറപ്പാണ്' എന്ന ഭയം സാമൂഹ്യവിരുദ്ധരിൽ ഉണ്ടാകണമെന്നും രാജ്യതലസ്ഥാനത്ത് സ്ത്രീസുരക്ഷ ഉറപ്പാക്കാൻ കടുത്ത നടപടികൾ സ്വീകരിക്കണമെന്നും സുപ്രീംകോടതി പോലീസിന് നിർദേശം നൽകി.
സ്ത്രീകൾക്ക് രാത്രികാലങ്ങളിലടക്കം ഭയരഹിതമായി സഞ്ചരിക്കാനുള്ള അന്തരീക്ഷം ദില്ലിയിൽ ഉറപ്പുവരുത്തണം. പ്രഖ്യാപനങ്ങളും പദ്ധതികളും കടലാസിലൊതുങ്ങരുത്. അവ അടിയന്തരമായി നടപ്പിലാക്കി ഫലപ്രദമായ നടപടികളിലേക്ക് പോലീസ് കടക്കണമെന്നും കോടതി വ്യക്തമാക്കി.
ശക്തമായ നടപടികൾ സ്വീകരിക്കുമ്പോൾ പലവിധ എതിർപ്പുകളും ഉയർന്നുവന്നേക്കാം. എന്നാൽ, അതൊന്നും കാര്യമാക്കാതെ പോലീസ് സ്വന്തം കടമ കൃത്യമായി നിർവഹിക്കണമെന്ന് ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ച് വ്യക്താക്കി.




