2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ കല്ലേറ്; പിന്നിൽ ആർഎസ്എസ്- ബിജെപി പ്രവർത്തകരെന്ന് കോൺഗ്രസ്

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 30, ബുധൻ | 07:36 AM
പങ്കുവെക്കുക:
തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ കല്ലേറ്; പിന്നിൽ ആർഎസ്എസ്- ബിജെപി പ്രവർത്തകരെന്ന് കോൺഗ്രസ്
തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ കല്ലേറ്; പിന്നിൽ ആർഎസ്എസ്- ബിജെപി പ്രവർത്തകരെന്ന് കോൺഗ്രസ്കേരളപ്രഭാതം

ആക്രമണം നടന്ന ഡിസിസി ഓഫീസിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദർശനം നടത്തി. അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം: ജില്ലയിൽ കോൺഗ്രസ് ഓഫീസുകൾക്കു നേരെ പരക്കെ ആക്രമണം. തിരുവനന്തപുരം ഡി.സി.സി ഓഫീസിനു നേരെ ഉണ്ടായ കല്ലേറിൽ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു. നെയ്യാറ്റിൻകരയ്ക്കു സമീപം പാലിയോട് പ്രവർത്തിക്കുന്ന കോൺഗ്രസ് ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിട്ടു. ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

​പാർട്ടി ഓഫീസിന്റെ പിൻഭാഗത്തുകൂടിയെത്തിയ അക്രമികൾ ഓടുമേഞ്ഞ പഴയ കെട്ടിടത്തിലേക്കും പുറത്തു സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളിലേക്കും ദ്രാവകം ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

​സംഭവത്തിനു പിന്നിൽ ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. ആക്രമണം നടന്ന ഡി.സി.സി ഓഫീസ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദർശിച്ചു. അക്രമികൾ ആരാണെങ്കിലും അവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം